ജോലി നേടാന്‍ സുവര്‍ണാവസരം
ന്യൂ ഇന്ത്യ അഷ്യുറന്‍സ് കമ്പനി ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കെയില്‍ 1 കേഡറില്‍ 300 ഓഫീസര്‍ (ജനറലിസ്റ്റ്) തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
താല്‍പ്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://www.newindia.co.in സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
സെപ്റ്റംബര്‍ 1 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷൻ നടത്താം. സെപ്റ്റംബര്‍ 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒന്നാം ഘട്ട ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബറില്‍ നടക്കും. നവംബറിലായിരിക്കും ഒബ്ജക്ടീവും ഡിസ്‌ക്രിപ്റ്റീവും ചേര്‍ന്ന രണ്ടാം ഘട്ട ഓണ്‍ലൈന്‍ പരീക്ഷ.
ജനറല്‍ വിഭാഗം- 121 ഒഴിവുകള്‍, പട്ടിക ജാതി- 46, പട്ടിക വര്‍ഗം- 22, ഒ.ബി.സി- 81 ഒഴിവുകള്‍, ഇ.ഡബ്‌ള്യൂ.എസ്- 30 ഒഴിവുകള്‍. ആകെ 300 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 750 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 100 രൂപ അടച്ചാല്‍ മതിയാകും.
അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസും കൂടിയ പ്രായം 30 വയസുമാണ്. 2021 ഏപ്രില്‍ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.
അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജില്‍ കാണുന്ന APPLY ONLINE എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കപ്പെടും. രജിസ്‌ട്രേഷന്‍ കഴിഞ്ഞ് ഓണ്‍ലൈനായി ഫീസടയ്ക്കാം. അപേക്ഷ പൂര്‍ത്തീകരിക്കുമ്പോള്‍ പ്രിന്‍റ് ലഭിക്കും.
No comments
Post a Comment