Header Ads

  • Breaking News

    സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്താത്തവർ മലബാർ കലാപത്തിന്‌ വിലയിടേണ്ട: ഇ പി

     




    കണ്ണൂർ: 

    സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്താത്ത ആർഎസ്‌എസിനും ബിജെപിക്കും മലബാർ കലാപത്തിന്‌ വിലയിടാൻ യോഗ്യതയില്ലെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. സ്വാതന്ത്ര്യസമരകാലത്ത്‌ ബ്രിട്ടീഷുകാർക്കൊപ്പംനിന്ന്‌ മതവിദ്വേഷം വളർത്താനുള്ള  ബ്രിട്ടീഷുകാരുടെ ശ്രമങ്ങൾക്ക്‌ കൂട്ടുനിൽക്കുകയാണ്‌  ചെയ്‌തതെന്നും ഇ പി പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റിയുടെ ‘മലബാർ കലാപം നൂറാം വാർഷിക സെമിനാർ’  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

       മലബാർ കലാപം മാപ്പിള ലഹളയെന്ന്‌ വിളിച്ചത്‌ ബ്രിട്ടീഷുകാരാണ്‌. കാലങ്ങളായി അടിമജീവിതം നയിച്ച മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള കാർഷിക ജനതയുടെ സ്വാതന്ത്ര്യ പ്രക്ഷോഭമാണ്‌ മലബാർ കലാപം. സ്വാതന്ത്ര്യസമര ചരിത്രത്തിൽ മലബാർ കലാപത്തെ നിരാകരിക്കാനുള്ള നീക്കം ചരിത്ര നിഷേധമാണെന്നും ഇ പി പറഞ്ഞു. ഡോ. പി ജെ വിൻസെന്റ്‌, എം വിജിൻ എൽഎൽഎ, ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം വി കെ സനോജ്‌  എന്നിവർ വിഷയം


    No comments

    Post Top Ad

    Post Bottom Ad