Header Ads

  • Breaking News

    കിണർ കുഴിക്കുകയായിരുന്ന തൊഴിലാളിയെ കല്ലിട്ട് കൊല്ലാന്‍ ശ്രമം

     


    തിരുവനന്തപുരം:

     

    പാറശ്ശാലയില്‍ കിണർ കുഴിക്കുകയായിരുന്ന തൊഴിലാളിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ ശ്രമിച്ചതായി പരാതി. പരിക്കേറ്റ ഉദയൻകുളങ്ങര സ്വദേശി സാബു എന്ന ഷൈൻ കുമാറിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സുഹൃത്തായ ബിനു കല്ലെടുത്തിട്ടു എന്നാണ് ആരോപണം . ഫയർഫോഴ്സ് എത്തിയാണ് സാബുവിനെ രക്ഷിച്ചത്.

    ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വിജയകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കിണറിലായിരുന്നു ഷൈൻകുമാർ ജോലി ചെയ്തിരുന്നത്. ഈ സമയത്ത് ഷൈനിന്റെ സുഹൃത്തായ ബിനു 30 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് കല്ലെടുത്തിട്ട് ഓടി രക്ഷപ്പെട്ടു എന്നാണ് പരാതി. സാബുവും ബിനുവും നേരത്തെ ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു. കൂലിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നമാണ് പ്രകോപനത്തിന് പിന്നിലെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

    ബിനുവിന് തന്നോട് മുൻ കാല വൈരാഗ്യമുണ്ടെന്നും തന്നെ കൊല്ലാൻ ശ്രമിച്ചതാണെന്നും പരിക്കേറ്റ സാബു പറഞ്ഞു. കഴിഞ്ഞ ദിവസം കൂലിത്തർക്കവുമായി ബന്ധപ്പെട്ട് ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. സാബുവിന്റെ തോളിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. സാബുവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. അതേസമയം ബിനു ഒളിവിൽ പോയതായാണ് സൂചന. ഇയാൾക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad