പുതിയ സവിശേഷതയുമായി വാട്സ്ആപ്പ് : ചാറ്റ് ഹിസ്റ്ററിയും ഇനിമുതൽ കൈമാറാം
ചാറ്റ് ഹിസ്റ്ററി കൈമാറാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഇതിലൂടെ ചാറ്റ് ഹിസ്റ്ററി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്നും മറ്റൊന്നിലേക്ക് കൈമാറാം.
‘ഇനി മുതൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി iOS- ൽ നിന്ന് സാംസങ് ഫോണുകളിലേക്ക് മാറ്റാൻ കഴിയും. ഇതിനർത്ഥം വരിക്കാർ ഫോണുകൾ മാറ്റുമ്പോൾ, അവരുടെ പഴയ ഫോണുകളിൽ പങ്കിട്ട ചാറ്റുകളും ഫോട്ടോകളും നഷ്ടമാകില്ല’ , വാട്സ്ആപ്പ് ട്വീറ്റ് ചെയ്തു.
‘ഈ സവിശേഷത ഉടൻ തന്നെ എല്ലാ ഫോണുകളിലും ലഭ്യമാകും. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ വ്യത്യസ്തമാണെങ്കിലും, ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് ഡാറ്റ നഷ്ടപ്പെടാതെ ഫോണുകൾ മാറാൻ ഇത് സഹായിക്കും’ , ട്വീറ്റിൽ പറയുന്നു.
📱📲 New phone, same memories.
— WhatsApp (@WhatsApp) September 2, 2021
Changing your phone no longer means losing your chat history. Starting today, you can move your WhatsApp history from iOS to Samsung. And soon across all devices. pic.twitter.com/v9WwV3YDJf
No comments
Post a Comment