Header Ads

  • Breaking News

    പെൺകുട്ടികളുടെ ഇടയിൽ ഇൻസ്റ്റഗ്രാം അപകടകാരിയാകുന്നു; ഉത്കണഠയും വിഷാദവും കൂടുന്നതായി പഠനം

     

    കൗമാരക്കാരുടേയും യുവതിയുവാക്കളുടെയും ഇടയിലിപ്പോൾ ഫെയ്സ്ബുക്കിനേക്കാൾ സ്വാധീനം ഇൻസ്റ്റഗ്രാമിനാണ്. എന്നാലിപ്പോള്‍ ഇന്‍സ്റ്റഗ്രാമിനെ സംബന്ധിച്ച ചില വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ വിഷലിപ്തമായ ഒരു ആപ്പായി ഇന്‍സ്റ്റഗ്രാം മാറിയെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. ഫെയ്സ്ബുക്ക് ഇൻ‌കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിനെ കമ്പനിയിലെ ഗവേഷകരും പഠന വിഷയമാക്കിയിരുന്നു. എന്നാൽ അവരുടെ കണ്ടെത്തലുകളും ഗുരുതരമായ പ്രശ്നങ്ങളാണ് ചൂണ്ടികാണിക്കുന്നത്.

    മുപ്പത്തിരണ്ട് ശതമാനം കൗമാരക്കാരായ പെൺകുട്ടികൾക്കും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് വഴി അവരുടെ ശരീരത്തെക്കുറിച്ച് മതിപ്പ് നഷ്ടപ്പെടുന്നതായാണ് ഗവേഷകർ ഫെയ്സ്ബുക്കിന്‍റെ ഇന്‍റേണൽ ബോർഡിൽ പോസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാം ഉപയോഗത്തിന് ശേഷമുള്ള താരതമ്യപ്പെടുത്തലുകൾ പെൺകുട്ടികളുടെ സ്വയം വിലയിരുത്തലിൽ വലിയ സ്വാധീനമാണ് നടത്തുന്നത്. ഇൻസ്റ്റാഗ്രാം പ്രത്യേകിച്ച് കൗമാരക്കാരായ പെൺകുട്ടികൾക്ക് ഹാനികരമാണെന്ന് കമ്പനിയുടെ ഗവേഷകർ ആവർത്തിച്ച് കണ്ടെത്തിയത്.

    ഉത്കണ്ഠയുടെയും വിഷാദത്തിന്‍റേയും നിരക്ക് വർധിച്ചതിന് കൗമാരക്കാർ ഇൻസ്റ്റാഗ്രാമിനെയാണ് കുറ്റപ്പെടുത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൻസ്റ്റാഗ്രാമിന്‍റെ 40%ൽ അധികം ഉപയോക്താക്കളും 22 വയസും അതിൽ താഴെയുള്ളവരുമാണ്. ബ്രിട്ടനില്‍ 13 ശതമാനം ഉപയോക്താക്കളും, യുഎസില്‍ ആറ് ശതമാനം ഉപയോക്താക്കളും ഇന്‍സ്റ്റഗ്രാം സ്വാധീനത്താല്‍ ആത്മഹത്യ പ്രവണതയിലാണ് എന്നാണ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. ഗ്ലാമര്‍ ലോകമായി മാറിയ ഇന്‍സ്റ്റഗ്രാമില്‍ കയറുന്ന കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ സ്വയം ഇഷ്ടക്കുറവ് ഉണ്ടാക്കാന്‍ ആപ്പ് കാരണമാകുന്നു എന്നാണ് ഒരു കണ്ടെത്തല്‍.  

    No comments

    Post Top Ad

    Post Bottom Ad