കണ്ണൂര്‍ ജില്ലയിലെ പിങ്ക് ബൈക്ക് പട്രോളും, ബൈസിക്കിള്‍ പട്രോളും സംസ്ഥാന പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു.
കണ്ണൂര്‍:
ജില്ലയില്‍ പുതുതായി അനുവദിച്ച പിങ്ക് ബൈക്ക് പട്രോളും ബൈസിക്കിള്‍ പട്രോളും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് IPS ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങില്‍ ബൈക്കുകളുടെ താക്കോല്‍ വനിതാ റൈഡര്‍മാര്‍ക്ക് കൈമാറിയാണ് ഉദ്ഘടനം നിര്‍വ്വഹിച്ചത്. ഇതിനായി നാല് വനിതാ പോലീസ് സേനാംഗങ്ങള്‍ക്ക് തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ പരിശീലനം നല്കിയിരുന്നു. കണ്ണൂര്‍ സിറ്റി പോലീസിനും കണ്ണൂര്‍ റൂറല്‍ പോലീസിനും രണ്ടു വീതം ബൈക്കുകളും, സൈക്കിളികളുമാണ് ജില്ലയിലേക്ക് അനുവദിക്കപ്പെട്ടിടുള്ളത്. ജനമൈത്രി പോലീസിങ്ങിന്‍റെ ഭാഗമായുള്ള ഗൃഹ സന്ദര്‍ശനങ്ങള്‍ക്കും പോലീസ് സ്റ്റേഷന്‍ ബീറ്റുകള്‍ക്കുമാണ് പിങ്ക് ബൈക്ക് പട്രോള്‍,, ബൈസിക്കിള്‍ പട്രോളിനെയും ഉപയോഗപ്പെടുത്തുക. ഉത്തര മേഖല IG അശോക് യാദവ് IPS, കണ്ണൂര്‍ റേഞ്ച് DIG കെ സേതുരാമന്‍ IPS, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ IPS, കണ്ണൂര്‍ റൂറല്‍ SP നവനീത് ശര്‍മ്മ IPS തുടങ്ങിയവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പ്രസ്തുത ചടങ്ങില്‍ സന്നിഹിതരായിരുന്നു.
No comments
Post a Comment