Header Ads

  • Breaking News

    ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമ, പൃഥ്വിരാജ്-ബിജു മേനോൻ മികച്ച നടൻമാർ, സംവിധായകൻ- സിദ്ധാർഥ് ശിവ

     


    തിരുവനന്തപുരം: 

    2020 ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബിയുടെ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച സിനിമ. സിദ്ധാർഥ ശിവ ആണ് മികച്ച സംവിധായകന്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാര്‍ഡ് നേടി. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ആണും പെണ്ണും, വെള്ളം, വൂള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാര്‍ഡ് നേടി.

    അസോസിയേഷന്‍ പ്രസിഡന്‍റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്. സമഗ്ര സംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ കെ. ജി ജോര്‍ജിന്  നല്‍കും. സിനിമാരംഗത്ത് വൈവിധ്യമാര്‍ന്ന സിനിമകളിലൂടെ 40 വര്‍ഷം തികയ്ക്കുന്ന സംവിധായകന്‍ കെ.ഹരികുമാറിന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.

    മറ്റ് അവാര്‍ഡുകള്‍

    മികച്ച രണ്ടാമത്തെ ചിത്രം: വെള്ളം
    മികച്ച രണ്ടാമത്തെ ചിത്രത്തിന്‍റെ സംവിധായകന്‍: പ്രജേഷ് സെന്‍ (ചിത്രം: വെള്ളം)
    മികച്ച സഹനടന്‍: സുധീഷ് 
    മികച്ച സഹനടി: മമിത ബൈജു (ചിത്രം: ഖോ ഖോ)
    മികച്ച ബാലതാരം: മാസ്റ്റര്‍ സിദ്ധാർഥ (ചിത്രം: ബൊണാമി)
    ബേബി കൃഷ്ണശ്രീ: (ചിത്രം: കാന്തി)
    മികച്ച തിരക്കഥാകൃത്ത്: സച്ചി (ചിത്രം: അയ്യപ്പനും കോശിയും)
    പ്രത്യേക ജൂറി അവാര്‍ഡ്: ജ്വാലാമുഖി

    മികച്ച ഗാനരച യിതാവ് : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ 
    മികച്ച സംഗീത സംവിധാനം : എം.ജയചന്ദ്രന്‍ (ചിത്രം : സൂഫിയും സുജാതയും)
    മികച്ച പിന്നണി ഗായകന്‍ : പി.കെ.സുനില്‍കുമാര്‍ (ഗാനം : ശരിയേത് തെറ്റേത്, ചിത്രം: പെര്‍ഫ്യൂം)
    മികച്ച പിന്നണി ഗായിക : കെ.എസ് ചിത്ര (ഗാനം: നീലവാനം താലമേന്തി, ചിത്രം: പെര്‍ഫ്യൂം)
    മികച്ച ഛായാഗ്രാഹകന്‍ : അമല്‍ നീരദ് (ചിത്രം: ട്രാന്‍സ്)
    മികച്ച ചിത്രസന്നിവേശകന്‍: നൗഫല്‍ അബ്ദുള്ള (ചിത്രം: സമീര്‍)
    മികച്ച ശബ്ദലേഖകന്‍ : റസൂല്‍ പൂക്കുട്ടി  (ചിത്രം : ട്രാന്‍സ്)

    മികച്ച കലാസംവിധായകന്‍ : ദീപു ജോസഫ് (ചിത്രം: സൂഫിയും സുജാതയും)
    മികച്ച മേക്കപ്പ്മാന്‍ : സുധി സുരേന്ദ്രന്‍ (ചിത്രം: ഏക് ദിന്‍)
    മികച്ച വസ്ത്രാലങ്കാരം: മഹര്‍ ഹംസ (ചിത്രം ട്രാന്‍സ്)
    മികച്ച ജനപ്രിയചിത്രം: സൂഫിയും സുജാതയും (സംവിധാനം : ഷാനവാസ് നാരണറിപ്പുഴ)
    മികച്ച ബാലചിത്രം: ബോണാമി (സംവിധാനം: ടോണി സുകുമാര്‍)

    മികച്ച ജീവചരിത്ര സിനിമ : വിശുദ്ധ ചാവറയച്ചന്‍ (സംവിധാനം:അജി കെ.ജോസ്)      
    മികച്ച പരിസ്ഥിതി ചിത്രം: ഒരിലത്തണലില്‍ (സംവിധാനം: അശോക് ആര്‍.നാഥ്)
    അനുഷ്ഠാനകലയെ ആസ്പദമാക്കിയ മികച്ച ചിത്രം: പച്ചത്തപ്പ് (സംവിധാനം: അനു പുരുഷോത്ത്),ഉരിയാട്ട് (സംവിധാനം: കെ.ഭുവനചന്ദ്രന്‍)                                 

    പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍ 

    സംവിധാനം:  സീനത്ത് (ചിത്രം രണ്ടാം നാള്‍)
     ജിനോയ് ജെബിറ്റ് (ചിത്രം: കോഴിപ്പോര്)
    ഗാനരചന: ബി.ടി.അനില്‍കുമാര്‍ (ചിത്രം ലെയ്ക)
    സോദ്ദേശ്യചിത്രം: സമീര്‍ (സംവിധാനം റഷീദ് പാറയ്ക്കല്‍)
    ആര്‍ട്ടിക്കിള്‍ 21 (സംവിധാനം: ലെനിന്‍ എല്‍.യു)
    ഖോ ഖോ (സംവിധാനം; രാഹുല്‍ റിജി നായര്‍)

    No comments

    Post Top Ad

    Post Bottom Ad