പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
അഞ്ചൽ:
പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായയ്ക്കൽ സ്വദേശികളായ മിന്റുവിന്റെയും,ശാന്തിയുടെയും മകൾ മീരയെയാണ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.
മാതൃ സഹോദരന്റെ വീട്ടിൽ മുത്തശ്ശിക്കൊപ്പമാണ് മീര താമസിച്ചിരുന്നത്. മീരയുടെ മാതാപിതാക്കളും സഹോദരങ്ങളും കുറച്ച് മാറി മറ്റൊരു വീട്ടിലാണ് താമസം. മുറിയിൽ കയറി ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മുത്തശ്ശി വാതിലിൽ തട്ടി വിളിച്ചെങ്കിലും അനക്കമൊന്നും കേട്ടില്ല. തുടർന്ന് പുറകിലുള്ള ജനൽ വഴി നോക്കിയപ്പോഴാണ് മീരയെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടത്.
No comments
Post a Comment