കെപി അനിൽകുമാർ കോൺഗ്രസ് വിട്ടു
സസ്‍പെൻഡ് ചെയ്യപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവും KPCC മുൻ ജനറൽ സെക്രട്ടറിയുമായ കെപി അനിൽകുമാർ പാർട്ടി വിട്ടു. ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിന് പിന്നാലെ പരസ്യ പ്രതിഷേധം നടത്തിയതിനാണ് അനിൽകുമാറിന് എതിരെ പാർട്ടി നടപടിയെടുത്തത്. ഈ അച്ചടക്ക നടപടി പിൻവലിക്കാത്ത സാഹചര്യത്തിലാണ് അനിൽ കുമാർ പാർട്ടി വിട്ടത്. വാർത്താസമ്മേളനത്തിലൂടെയാണ് രാജി പ്രഖ്യാപനം നടത്തിയത്.
No comments
Post a Comment