ഈ ബുൾ ജെറ്റിന് പിന്നാലെ മറ്റൊരു യൂട്യൂബർക്കും മുട്ടൻ പണി!
മലമ്പുഴ അണക്കെട്ട് പ്രദേശത്ത് കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബ് വ്ലോഗർക്ക് പിഴശിക്ഷ. നിരോധിത മേഖലയിലായിരുന്നു വ്ലോഗർ കാര്‍ ഓടിച്ച് അപകടം ഉണ്ടാക്കിയത്. അമിതവേഗത്തില്‍ വാഹനമോടിച്ചതിനും രൂപമാറ്റം വരുത്തിയതിനുമാണ് കോഴിക്കോട് കാരപ്പറമ്പ് സ്വദേശിക്ക് പിഴ ചുമത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് 10,500 രൂപയാണ് പിഴ വിധിച്ചത്. അഭ്യാസ പ്രകടനത്തിനിടെ വാഹനം മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു.
No comments
Post a Comment