Header Ads

  • Breaking News

    നടുവില്‍ പാലക്കയം തട്ടിലേക്കുള്ള മണ്ഡളം ടൗണിലെ ദിശ ബോർഡ്‌ സംബന്ധിച്ച് പരാതികൾ ഉയരുന്നു ; ഇത്തരം തട്ടിപ്പുകൾ സഞ്ചാരികൾ തിരിച്ചറിയുക ...

     


    ആലക്കോട് : 

    മലയോരത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുന്ന നടുവില്‍ പാലക്കയം തട്ടിലേക്ക് ഫോർവീലർ ത്രീവീലർ & ടുവീലർ വാഹനങ്ങൾക്ക് സുഖമായി 

    യാത്ര ചെയ്യാനുള്ള വഴി ഉണ്ടായിരിക്കെ തളിപ്പറമ്പ് നടുവിൽ വഴി വരുന്ന വാഹനങ്ങളെ വഴി തിരിച്ചു വിടാനുള്ള അനധികൃത ദിശാ ബോർഡാണ് മണ്ഡളം ടൗണില്‍ സ്ഥാപിച്ചിട്ടുള്ളത്. 


    ഇതുവഴി വരുന്ന വാഹനങ്ങളെ തീർത്തും ദുഷ്കരമായ ഈ വഴിയിലേക്ക് വഴി തിരിച്ചു വിട്ട് കേവലം രണ്ട് കിലോമീറ്റർ ദൂരത്തിന് ആയിരത്തോളം രൂപ ചുമത്തി ചിലർ നടത്തുന്ന ജീപ്പ് സർവീസിലേക്ക് ആളുകളെ കൂട്ടുകയാണ് ഈ അനധികൃത ദിശാ ബോർഡ് കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനകം നിരവധി ആളുകളാണ് ഈ തട്ടിപ്പിൽ കുടുങ്ങി വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. വിനോദ സഞ്ചാരികളെ കബളിപ്പിക്കുന്ന ഇത്തരം അനധികൃത ദിശാ ബോർഡുകൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന ആവശ്യവും ശക്തമാകുന്നു.


    No comments

    Post Top Ad

    Post Bottom Ad