പയ്യന്നൂരിലെ പോക്സോ കേസ് ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
പയ്യന്നൂര്‍:
പയ്യന്നൂരിലെ പോക്സോ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം കാര്യക്ഷമമായി നടത്താൻ ഇരയുടെ മാതാവ് കണ്ണൂർ റൂറൽ എസ് പി. ഡോ. നവനീത് ശർമ്മ ഐ.പി.എസിന് നേരിട്ടെത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽഇന്നലെ വൈകുന്നേരത്തോടെയാണ് കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവിട്ടത്. കണ്ണൂർ ജില്ല റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. പി.വി. മനോജ് കുമാറിനാണ് കേസന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പോലീസുദ്യോഗസ്ഥന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ പരാതിയിലെടുത്ത പോക്സോ കേസ് അന്വേഷണ ചുമതലയില്‍നിന്നും പയ്യന്നൂര്‍ ഡിവൈഎസ്പിയെ മാറ്റണമെന്നും
ഡിവൈഎസ്പിയുടെ ഓഫീസിന്റെ സഹായത്തോടെയാണ് കേസിലെ പ്രതികള്‍ കള്ളപ്പരാതിയുണ്ടാക്കി ഭര്‍ത്താവിനെ മറ്റൊരു ഡി വിഷനിലെ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. മകൾക്ക് ഉണ്ടായ ദുരനുഭവം മൂടിവെക്കുന്നതിനുവേണ്ടിയാണ് വ്യാപാരിയെ അടിച്ചതായി കള്ള കഥ ഉണ്ടാക്കിയത്. ഭര്‍ത്താവായ എസ്ഐ സംഭവത്തെപ്പറ്റി പരാതിയുമായി ഡിവൈഎസ്പി ഓഫീസില്‍ പോയപ്പോള്‍ ഡിവൈഎസ്പി ഭര്‍ത്താവിനോട് തട്ടിക്കയറുകയും വിശദീകരണം കേള്‍ക്കാതെ മടക്കി അയക്കുകയുമായിരുന്നുവെന്നു പരാതിയിൽ പറഞ്ഞിരുന്നു
കൂടാതെ പ്രതിയുടെ സഹോദരന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്നും പോലീസിലെ ഉന്നതരുമായി നല്ല ബന്ധമുണ്ടെന്നും പറഞ്ഞ് ഭർത്താവിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. അതിനാല്‍ പ്രതികള്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന ഡിവൈഎസ്പിയുടെ ഡിവിഷന് കീഴില്‍ ഈ കേസിന്റെ അന്വേഷണം നടത്തിയാല്‍ എന്റെ മകള്‍ക്കും കുടുംബത്തിനും നീതി കിട്ടില്ലെന്ന് ഉറപ്പുണ്ട്. അതിനാല്‍ ഈ കേസിന്റെ അന്വേഷണം അങ്ങയുടെ മേല്‍നോട്ടത്തില്‍തന്നെ സത്യസന്ധമായി നടത്തണമെന്നും പ്രതികളെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പരാതി സൂക്ഷ്മമായി പരിശോധിച്ച റൂറൽ എസ്.പി. പ്രവർത്തന പരിധിയിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് കേസ് കൈമാറുകയായിരുന്നു. കേസ് സംബന്ധിച്ച ഫയലുകൾ ക്രൈംബ്രാഞ്ച് സംഘം പയ്യന്നൂർ ഇൻസ്പെക്ടർ മഹേഷ് കെ.നായരിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് അദാലത്തിന് കണ്ണൂരിൽ ഡിജിപി എത്തിയതിന് തൊട്ടുപിന്നാലെയാണ് കേസന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. കേസ് സംബന്ധിച്ച ഫയലുകൾ ലഭ്യമാകുന്നതോടെ കേസിൽ ഒളിവിൽ കഴിയുന്ന വ്യാപാരി ഉൾപ്പെടെയുള്ള പ്രതികളുടെയും അവർക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കുന്നവരുടെയും കാര്യത്തിൽ തീരുമാനമാകും. ഇക്കഴിഞ്ഞ ആഗസ്ത് 19 ന് വൈകുന്നേരം 3.30 ന് ആണ് പെരുമ്പയിൽ വെച്ച് കേസിനാസ്പദമായ സംഭവം നടന്നത്
No comments
Post a Comment