മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത
സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുടരണമോയെന്ന് ഇന്ന് തീരുമാനമുണ്ടായേക്കും. നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. കഴിഞ്ഞ ദിവസം വിദഗ്ധരുടെ യോഗത്തിൽ ഉണ്ടായ നിർദ്ദേശങ്ങളും തദ്ദേശസ്ഥാപനങ്ങളിൽ പ്രസിഡന്റുമാർ നൽകിയ നിർദ്ദേശങ്ങളും പരിഗണിക്കും.
രോഗവ്യാപനത്തില്‍ കുറവില്ലെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. രാത്രികാല കര്‍ഫ്യു ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ടെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. ഇതു സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് പരിശോധിക്കാനുള്ള വിദഗ്ധ സമിതി രൂപീകരിക്കുന്നതും യോഗത്തിലുയര്‍ന്നേക്കും.
രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ ക്വാറന്‍റൈന്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി അയല്‍ക്കൂട്ട സമിതിയെ രൂപീകരിക്കും. വാര്‍ഡ് തല സമിതിയെ സജീവമാക്കി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം.
No comments
Post a Comment