ലോക്ക്ഡൗൺ ലംഘിക്കാനൊരുങ്ങി വ്യാപാരികൾ
തിങ്കളാഴ്ച മുതൽ കോഴിക്കോട് ജില്ലയിലെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ. കണ്ടെയൻമെന്റ് സോണുകളിലുള്ള കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചത്. ഇവിടെ കടകൾ തുറക്കാൻ പാടില്ലെന്നാണ് ചട്ടം. പല മേഖലകളിലും മാസങ്ങളായി കടകൾ തുറക്കാൻ അനുമതിയില്ല.
No comments
Post a Comment