ചൊവ്വാഴ്ച ഊര്‍ജ്ജിത വാക്‌സിനേഷന്‍ ഡ്രൈവ്
ജില്ലയില്‍ നടപ്പാക്കുന്ന ഊര്‍ജജിത കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി സെപ്തംബര്‍ ഏഴ് ചൊവ്വാഴ്ച മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും വാക്്‌സിന്‍ നല്‍കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക് അറിയിച്ചു.സ്‌പോട്ട് അഡ്മിഷന്‍ വഴിയും ഓണ്‍ലൈന്‍ അലോട്‌മെന്റ് മുഖേനയും വാക്സിന്‍ നല്‍കും.പൊതുജനങ്ങളുമായി നിരന്തരമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള തൊഴിലാളികള്‍, പതിനെട്ട് വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍, അതിഥി തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, പട്ടിക വര്‍ഗ വിഭാഗക്കാര്‍, 18 വയസ്സിന് മുകളിലുള്ള ഗുരുതര രോഗ ബാധിതര്‍, അധ്യാപകര്‍, അധ്യാപകരുടെ വീട്ടില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടാണ് വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്.ഓണ്‍ലൈന്‍ വഴി വാക്‌സിനേഷന്‍ ലഭിക്കുന്നതിനായി cowin.gov.in വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അലോട്ട്‌മെന്റ് ബുക്ക് ചെയ്യണം.സ്‌പോട്ട് അഡ്മിഷന്‍ വഴി വാക്‌സിനേഷന്‍ ലഭിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരെയോ ആശ പ്രവര്‍ത്തകരെയോ ബന്ധപ്പെടേണ്ടതാണ്.60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വാക്സിനേഷന്‍ എടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തരമായി സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണം. ഫോണ്‍; 8281599680,8589978405,8589978401
No comments
Post a Comment