Header Ads

  • Breaking News

    ട്രെയിനില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ എംഎല്‍എ യുടെ യാത്ര; ചോദ്യം ചെയ്തവര്‍ക്ക് നേരെ അസഭ്യവര്‍ഷം

     


    ട്രെയിനില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ എംഎല്‍എ യുടെ യാത്ര. ബിഹാറിലെ ജെ.ഡി.യു എം.എല്‍.എ ഗോപാല്‍ മണ്ഡല്‍ ആണ് പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്‌സ്പ്രസില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ യാത്ര ചെയ്തത്. അതേസമയം, എം.എല്‍.എയുടെ വേഷവിധാനത്തെ ചോദ്യം ചെയ്ത സഹയാത്രക്കാരെ എംഎല്‍എ അസഭ്യം പറയുകയും വെടിവെച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.സ്ത്രീകള്‍ ഉള്‍പ്പെടെ യാത്ര ചെയ്തിരുന്ന കമ്ബാര്‍ട്ടുമെന്റിലാണ് ഗോപാല്‍ മണ്ഡല്‍ അടിവസ്ത്രം ധരിച്ച്‌ യാത്ര ചെയ്തത്. വ്യാഴാഴ്ച രാത്രി പ്ടനയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു യാത്ര. അതേസമയം കടുത്ത പ്രമേഹരോഗിയായ എംഎല്‍എ പെട്ടെന്ന് ശൗചാലയത്തില്‍ പോകുന്നതിനിടെ വസ്ത്രം ധരിച്ചില്ലെന്നേയുള്ളൂവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്.

    ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

    No comments

    Post Top Ad

    Post Bottom Ad