Header Ads

  • Breaking News

    ആര്‍ത്തവ ഗുളികകള്‍ ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍..? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

     



    ആര്‍ത്തവത്തില്‍ വരുന്ന ചില ക്രമക്കേടുകള്‍ പല തരം ആരോഗ്യ പ്രശ്നങ്ങളുടെ സൂചന കൂടിയാണ്. പലപ്പോഴും ഹോര്‍മോണ്‍ അടങ്ങിയ ഗുളികകള്‍ ആര്‍ത്തവം നീട്ടിവെക്കുന്നതിനായി 
    ഉപയോഗിയ്ക്കുന്നത്. ചിലര്‍ ഡോക്ടറുടെ നിര്‍ദേശം പോലുമില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നത്. ഇത് അത്ര നല്ല ശീലമല്ല് പല പ്രശ്നങ്ങളും ഇവ ഉണ്ടാക്കുന്നു.

    ആര്‍ത്തവം സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീ ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാറായെന്നതിന്‍റ ആദ്യ സൂചന. ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്‍റ അടയാളം കൂടിയാണ് ഇത്. എന്നാല്‍ പല ചടങ്ങുകള്‍ക്കും മറ്റുമായി ആര്‍ത്തവം നീട്ടി വയ്ക്കുന്ന ചിലരുണ്ട്. ഇതിനായി പ്രത്യേക തരം ഗുളികകള്‍ കഴിച്ചാണ് ഇതു ചെയ്യുന്നത്. ഇവ സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ശരീരത്തില്‍ പല ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നത് പതിവാണ്. 
    പ്രധാനമായും

    ക്രമരഹിതമായ യോനിയില്‍ രക്തസ്രാവം

    നിങ്ങളുടെ ആര്‍ത്തവചക്രത്തില്‍ മാറ്റങ്ങള്‍

    വയറിലെ അസ്വസ്ഥത

    മാനസികാവസ്ഥ മാറുന്നു

    ഓക്കാനം 

    തുടങ്ങിയവയാണ്. എന്നാല്‍ ആര്‍ത്തവത്തില്‍ വരുന്ന ചില ക്രമക്കേടുകള്‍ പല തരം ആരോഗ്യ പ്രശ്നങ്ങളുടെ സൂചന കൂടിയാണ്. പലപ്പോഴും ഹോര്‍മോണ്‍ അടങ്ങിയ ഗുളികകള്‍ ആര്‍ത്തവം നീട്ടിവെക്കുന്നതിനായി 
    ഉപയോഗിയ്ക്കുന്നത്. ചിലര്‍ ഡോക്ടറുടെ നിര്‍ദേശം പോലുമില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നത്. ഇത് അത്ര നല്ല ശീലമല്ല് പല പ്രശ്നങ്ങളും ഇവ ഉണ്ടാക്കുന്നു.



    ആര്‍ത്തവം

    ആര്‍ത്തവം കൃത്യമായവര്‍ പോലും ഇത്തരത്തിലെ വഴികള്‍ ഉപയോഗിയ്ക്കുമ്പോള്‍, പ്രത്യേകിച്ചും ഇടയ്ക്കിടെ ഉപയോഗിയ്ക്കുമ്പോള്‍ ഇത് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്. ആര്‍ത്തവം കൃത്യമായവര്‍ക്ക് പോലും ഇത് ഇടയ്ക്കിടെ ഉപയോഗിയ്ക്കുന്നത് ആര്‍ത്തവത്തില്‍ പിന്നീട് പ്രശ്നങ്ങളുണ്ടാക്കാന്‍ വഴിയൊരുക്കും. ആര്‍ത്തവം നമ്മുടെ സൗകര്യത്തിനാക്കുമ്പോള്‍ ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണമാകുന്നു. ഇവ അത്യാവശ്യമെങ്കില്‍ മാത്രം ഉപയോഗിയ്ക്കുക, പ്രത്യേകിച്ചും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം.

    കോണ്‍ട്രാസെപ്റ്റീവ് പില്‍സ്

    സാധാരണ കോണ്‍ട്രാസെപ്റ്റീവ് പില്‍സ് ഉപയോഗിച്ചാണ് ആര്‍ത്തവം നീട്ടി വയ്ക്കുന്നത്. ഇതാണ് പൊതുവേ ആരോഗ്യകരവും. ഹോര്‍മോണുകള്‍ യൂട്രസിന്റെ ഉള്‍ഭിത്തി കനം കുറച്ചു നിര്‍ത്തിയാണ് ആര്‍ത്തവം വരാതെ കാക്കുന്നത്. ഉള്‍ഭിത്തി കനം വയ്ക്കുമ്പോളാണ് ഇത് പാളികളായി പൊഴിഞ്ഞു വീണ് ബ്ലീഡിംഗ് ആരംഭിയ്ക്കുന്നത്. ഈ പ്രക്രിയ തടഞ്ഞു നിര്‍ത്തിയാണ് ഹോര്‍മോണ്‍ ഗുളികകള്‍ ആര്‍ത്തവം വൈകിപ്പിയ്ക്കുന്നതും.



    നാലു തരം ഗുളികകള്‍

    ആര്‍ത്തവം വൈകിപ്പിയ്ക്കാന്‍ പൊതുവേ നാലു തരം ഗുളികകള്‍ ആണ് ഉപയോഗിയ്ക്കാറ്. പ്രൊജസ്ട്രോണ്‍ മാത്രം ഉള്ളത്, ഡെയ്ലി പില്‍സ്, മോണോഫേസിക് പില്‍സ്, ഫേസിക് പില്‍സ് എന്നിവയാണ് ഇവ. ആദ്യത്തേത് ആര്‍ത്തവ സാധ്യതയുള്ള ദിവസത്തിന് മുന്‍പ് നിശ്ചിത ദിവസം തുടങ്ങി മുടങ്ങാതെ കഴിയ്ക്കേണ്ടതാണ്. ഒരേ സമയത്ത് തന്നെ കഴിയ്ക്കണം. ദിവസവും കഴിയ്ക്കേണ്ടത് 21 ദിവസം ഹോര്‍മോണുള്ളതുംപിന്നീടുള്ള 7 ദിവസവും ഹോര്‍മോണ്‍ ഇല്ലാത്തതുമായവ ആണ്. മോണോഫേസിക് പില്‍സ് 21 എണ്ണം കഴിച്ച ശേഷം 7 എണ്ണം ഒഴിവാക്കി ബാക്കി വരുന്ന ഒരെണ്ണം കഴിയ്ക്കേണ്ട തരമാണ്. ഫേസിക് പില്‍സ് ആര്‍ത്തവ ചക്രം അനുസരിച്ച് വ്യത്യാസപ്പെടും.



    ചിലര്‍ക്ക്

    ചിലര്‍ക്ക് ഇത് ബ്ലീഡിംഗ് കാരണമാകും. ഇത്തരം ഗുളികകള്‍ വരുത്തുന്ന ഹോര്‍മോണ്‍ മാററം കാരണമാണ് ഇത് സംഭവിയ്ക്കുന്നത്. ചിലര്‍ക്കിത് അമിതമായ രക്തസ്രാവത്തിന് ഇട വരുത്തും. ഇത് ഉപയോഗിച്ച ശേഷം ആര്‍ത്തവം വരുമ്പോള്‍ പലര്‍ക്കും കൂടുതല്‍ രക്തസ്രാവം വരുന്നതായി കണ്ടു വരുന്നു. ശരീരത്തിലെ സ്വാഭാവിക പ്രക്രിയയെ നാം തടുത്തു നിര്‍ത്തുമ്പോള്‍ വരുന്ന പ്രതിപ്രവര്‍ത്തനമാണിത്. ചിലര്‍ക്ക് ഇത് കഠിനമായ വയറുവേദനയും വരുത്താറുണ്ട്. 

    No comments

    Post Top Ad

    Post Bottom Ad