Header Ads

  • Breaking News

    കണ്ണൂരിൽ ഐആർപിസി ഡയാലിസിസ് കേന്ദ്രം ആരംഭിക്കാൻ ഐആർപിസി വാർഷിക പൊതുയോഗം തീരുമാനിച്ചു



    കണ്ണൂർ:

    കണ്ണൂരിൽ ഡയാലിസിസ് സെന്റർ ആരംഭിക്കാൻ ഐആർപിസി വാർഷിക പൊതുയോഗം തീരുമാനിച്ചു.  കൂടുതൽ കേന്ദ്രങ്ങളിൽ ഡയാലിസിസ് സെന്റർ ആരംഭിക്കാനും കണ്ണൂർ എ കെ ജി ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. 
      വാതിൽപ്പടി സേവനത്തിന്‌ സന്നദ്ധസേവകരായി മുഴുവൻ ഐആർപിസി വളണ്ടിയർമാരും അണിചേരും. ഗൃഹകേന്ദ്രീകൃത രോഗീപരിചരണ പ്രവർത്തനങ്ങൾ  ശാസ്ത്രീയമായി മെച്ചപ്പെടുത്തും.  ഓട്ടിസം, സെറിബ്രൽ പാഴ്സി ഉൾപ്പെടെ ബാധിച്ചവർക്കുള്ള പനോന്നേരിയിലെ ഡെ കെയർ പ്രവർത്തനം സജീവമാക്കും. പട്ടികവർഗ വിദ്യാർഥികളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഉണർവ് പരിപാടി വിപുലമാക്കും. 
    ഇരിട്ടിയിൽ ആധുനിക സംവിധാനത്തോടെ  പുനരധിവാസകേന്ദ്രം ആരംഭിക്കും.  തൊഴിൽ പരിശീലനവും സംരംഭങ്ങളും ആരംഭിക്കും.  തളിപ്പറമ്പ് കേന്ദ്രീകരിച്ച് ഭിന്നശേഷിക്കാർക്കുള്ള കനിവ് പദ്ധതിയുടെ പ്രവർത്തനം സജീവമാക്കും. മേലെ ചൊവ്വയിലെ ഡി–- അഡിക്ഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം വിപുലമാക്കും. ഗാർഹിക പീഡനത്തിനിരയാകുന്ന സ്ത്രീകളെ സഹായിക്കുന്നതിനുള്ള സർവീസ് പ്രൊവൈഡിങ് സെന്റർ പ്രവർത്തനം വിപുലമാക്കും. കോവിഡാനന്തര ശാരീരിക പ്രശ്നം നേരിടുന്നവർക്കായി പ്രത്യേകം സംവിധാനം സജ്ജീകരിക്കും.
      വാർഷികപൊതുയോഗം  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.  ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ,  എം പ്രകാശൻ എന്നിവർ സംസാരിച്ചു. പി എം സാജിദ് അധ്യക്ഷനായി. കെ വി മുഹമ്മദ് അഷ്റഫ് വാർഷികറിപ്പോർട്ടും സി എം സത്യൻ കണക്കും അവതരിപ്പിച്ചു. കെ വി ഗോവിന്ദൻ സ്വാഗതവും വി വി പ്രീത നന്ദിയും പറഞ്ഞു. ജില്ലാതല ഗവേണിങ് ബോഡി അംഗങ്ങളായി 21 പേരെ തെരഞ്ഞെടുത്തു. 
    ഭാരവാഹികൾ: എം പ്രകാശൻ (ചെയർമാൻ),  കെ വി മുഹമ്മദ് അഷ്റഫ്‌( ജനറൽ സെക്രട്ടറി),   പി എം സാജിദ്‌   (വൈസ് ചെയർമാൻ), വി വി പ്രീത  (അസി. സെക്രട്ടറി), സി എം സത്യൻ (ട്രഷറർ). പി ജയരാജനാണ്‌  ഉപദേശകസമിതി ചെയർമാൻ. ടി ഐ മധുസൂദനൻ, ഡോ. കെ പി ബാലകൃഷ്ണപൊതുവാൾ എന്നിവരെ ഉപദേശകസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.


    No comments

    Post Top Ad

    Post Bottom Ad