തളിപ്പറമ്പ് ലീഗിലെ പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിക്കും-ചേലേരി
കണ്ണൂർ:
തളിപ്പറമ്പിൽ മുസ്‌ലിം ലീഗിൽ ഉടലെടുത്ത പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കാണാനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നതെന്ന് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടക്കത്തിന് പരമ പ്രാധാന്യം കൽപ്പിക്കുന്ന പാർട്ടിയാണ് മുസ്‌ലിം ലീഗ്.ചിലർ അവിടെ നടത്തിയത് അച്ചടക്കലംഘനമാണ് എന്ന കാര്യത്തിൽ തർക്കമില്ല. അവിടുത്തെ പ്രശ്നം ചർച്ചചെയ്യാൻ കെ.എം.ഷാജിയെയും പാറക്കൽ അബ്ദുള്ളയെയും സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.
No comments
Post a Comment