Header Ads

  • Breaking News

    സംസ്ഥാനത്ത് 92 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 107 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും 14ന് മുഖ്യമന്ത്രി നിർവഹിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി .

     


    തിരുവനന്തപുരം: 
    സംസ്ഥാനത്തെ 92 സ്‌കൂൾ കെട്ടിടങ്ങളുടെയും 48 ഹയർസെക്കൻഡറി ലാബുകളുടെയും മൂന്ന് ഹയർ സെക്കൻഡറി ലൈബ്രറികളുടെയും ഉദ്ഘാടനവും 107 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും 14ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

    പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ. എൻ. ബാലഗോപാൽ മുഖ്യാതിഥിയാകും.
    കിഫ്ബി, നബാർഡ്, പ്‌ളാൻഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് കെട്ടിടങ്ങൾ നിർമിച്ചതെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


    കിഫ്ബിയുടെ അഞ്ച് കോടി രൂപ ധനസഹായത്തോടെയുള്ള 11 സ്‌കൂൾ കെട്ടിടങ്ങളും മൂന്നു കോടി ധനസഹായത്തോടെയുള്ള 23 സ്‌കൂൾ കെട്ടിടങ്ങളും പ്‌ളാൻഫണ്ടും മറ്റു ഫണ്ടുകളും ഉപയോഗിച്ചുള്ള 58 സ്‌കൂൾ കെട്ടിടങ്ങളും ഉൾപ്പെടും. 93 മണ്ഡങ്ങളിലായാണ് കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുന്നത്.


    മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ. ആന്റണിരാജു, ജി. ആർ. അനിൽ, ഡോ. ആർ. ബിന്ദു, എം. വി. ഗോവിന്ദൻ മാസ്റ്റർ, പി. എ. മുഹമ്മദ് റിയാസ്, കെ. രാധാകൃഷ്ണൻ, പി. രാജീവ്, സജി ചെറിയാൻ, വി. എൻ. വാസവൻ, വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം. എൽ. എമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

    No comments

    Post Top Ad

    Post Bottom Ad