മയ്യിൽ ഭാഗത്തെ സ്വകാര്യ ബസ്സുകൾക്കു നേരെയുള്ള ആക്രമണം കുറ്റവാളികളെ കണ്ടെത്തുക
മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുററ്യാട്ടൂർ, പാവന്നൂർ, പൊറോളം, കണ്ടക്കൈ, കരിങ്കൽക്കുഴി പ്രദേശങ്ങളിൽ അടിക്കടി സ്വകാര്യ ബസ്സുകൾക്ക് നേരെ ഉണ്ടാകുന്ന സാമൂഹ്യവിരുദ്ധരുടെ കയ്യേററങ്ങളും കടന്നാക്രമണങ്ങളും നടക്കുന്നതിൽ മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (CITU) പ്രതിഷേധിച്ചു
ജില്ലയിൽ മറ്റ് പ്രദേശങ്ങളിൽ ഒന്നും ഇല്ലാത്ത സ്വകാര്യ ബസ്സുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്ന് മയ്യിൽ പോലീസിനോട് യൂണിയൻ ആവശ്യപ്പെട്ടു
No comments
Post a Comment