Header Ads

  • Breaking News

    ഇൻസ്റ്റഗ്രാമിൽ വിദ്യാർഥിനിയുടെ പേരിൽ അശ്ലീലവും ഭീഷണി സന്ദേശവും

     


    കോഴിക്കോട് : 

    വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും ഇൻസ്റ്റഗ്രാം വ്യാജഅക്കൗണ്ട് വഴി അശ്ലീലവും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി.

    കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് പ്രദേശത്തെ സ്ത്രീകൾക്കാണ് സാമൂഹികമാധ്യമത്തിലൂടെ ലൈംഗികാധിക്ഷേപം നേരിടേണ്ടിവന്നത്.

    മെസേജുകൾക്ക് മറുപടി നൽകിയില്ലെങ്കിൽ ഭീഷണിപ്പെടുത്തുന്നതായും മുക്കം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

    ശനിയാഴ്ച രാവിലെയാണ് ആനയാംകുന്ന് പ്രദേശത്തെ ഒരു വിദ്യാർഥിനിക്ക് സന്ദേശം വന്നത്.

    ആനയാംകുന്ന് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് അജ്ഞാതൻ മെസേജ് അയച്ചത്.

    സന്ദേശം ലഭിച്ച കൂട്ടുകാരികൾ പ്രൊഫൈൽ ഫോട്ടോകണ്ട് ഈ വിദ്യാർഥിനിയെ വിളിക്കുകയായിരുന്നു.

    അപ്പോഴാണ് വിദ്യാർഥി സംഭവം അറിയുന്നത്. തുടർന്ന്, എല്ലാവരെയും ഫോൺചെയ്ത് ഈ സന്ദേശങ്ങൾ അയക്കുന്നത് താനല്ലെന്ന് പറഞ്ഞു.

    അപ്പോഴേക്കും ഒട്ടേറെ വിദ്യാർഥിനികൾക്ക് ഇത്തരത്തിൽ സന്ദേശംവന്നതായും അവരുടെയൊക്കെ ഫോട്ടോയും ഫോൺനമ്പറും ശേഖരിച്ചുവെന്നും വിദ്യാർഥിനി പറഞ്ഞു.

    ശനിയാഴ്ച രാത്രി പത്തോടെയാണ് ആനയാംകുന്ന് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയുടെ പേരിൽ അയൽവാസിയായ വീട്ടമ്മയ്ക്ക് വീഡിയോകോൾ വന്നതായും പരാതിയുണ്ട്. ഇവർ മുക്കം പോലീസിലും സൈബർസെല്ലിനും പരാതി നൽകി.

    No comments

    Post Top Ad

    Post Bottom Ad