Header Ads

  • Breaking News

    ഒരക്ഷരം പോലും മിണ്ടാതെ ടിക് ടോക്കിൽ ഈ ചെറുപ്പക്കാരൻ നേടിയത് 100 മില്യൺ ഫോളോവേഴ്സിനെ

     


    ഒരക്ഷരം പോലും മിണ്ടാതെ ടിക് ടോക്കിൽ താരമായ ഒരു കക്ഷിയുണ്ട് ഖാബാനെ ലൈയിം. ഖാബി ലൈയിം എന്ന പേരിൽ ടിക് ടോക്കിൽ പ്രശസ്തനായ ഈ 21 കാരന്‍റെ വിഡിയോ ഏതെങ്കിലുമൊരു സമൂഹ മാധ്യമങ്ങളിൽ നിങ്ങൾ സജീവമാണെങ്കിൽ തീർച്ചയായും കണ്ടിരിക്കും. സെനഗലിൽ ജനിച്ച് ഇറ്റലിയിൽ സ്ഥിരതാമസക്കാരനായ ഖാബിയുടെ ജോലി കഴിഞ്ഞ വർഷം കൊറോണ വൈറസിന്‍റെ വരവോടെ നഷ്ടപ്പെട്ടു.

    ബോറടിച്ചിരുന്ന ഖാബി കഴിഞ്ഞ വർഷം മാർച്ച് 15ന് ടിക് ടോക്കിൽ തന്‍റെ ആദ്യ വിഡിയോ പോസ്റ്റ് ചെയ്തു. ഓരോ ആൾക്കാർ എങ്ങനെയാണ് കൈ സാനിറ്റൈസ് ചെയ്യുന്നത് എന്നായിരുന്നു രസകരമായ വിഡിയോ. തരക്കേടില്ലാതെ പ്രതികരണം ലഭിച്ചതോടെ ഇത്തത്തിലുള്ള വിഡിയോയുമായി ഒരു വർഷത്തോളം മുന്നോട്ട് പോയി. അതിനിടെ 1 മില്യൺ ഫോളോവെഴ്‌സും ഖാബി നേടി.

    പിന്നീടാണ് ഖാബിയെ ലോകപ്രശസ്തനാക്കിയ റിയാക്ഷൻ വിഡിയോ പോസ്റ്റ് ചെയ്തത്. ഗ്ലാസിന്‍റെ പിടിയിൽ പെട്ടുപോയ ഒരു ഫോൺ ചാർജർ ഒരാൾ അഴിച്ചെടുക്കാൻ ഗ്ലാസിന്‍റെ പിടി പൊളിക്കുന്ന വിഡിയോയ്ക്കാണ് ഖാബി റിയാക്ഷൻ വിഡിയോ ചെയ്തത്. ലളിതമായി ചെയ്യാവുന്ന ഒരു കാര്യത്തെ സങ്കീർണമായി ചിത്രീകരിക്കുന്ന വിഡിയോയ്ക്ക് അതെങ്ങനെ സിമ്പിൾ ആയി ചെയ്യാം എന്ന് കാണിച്ചു കൊടുത്താണ് ഖാബി വിഡിയോ ചെയ്തത്. ഖാബിയുടെ വിഡിയോ ലോകമെമ്പാടും പ്രചാരം നേടി. നിരവധി ലൈക്കുകളും, കമന്‍റുകളും നേടിയതോടെ ഇത്തരത്തിലുള്ള വിഡിയോകളിൽ ഖാബി ശ്രദ്ധ കേന്ദ്രീകരിച്ചു.

    ആദ്യ വിഡിയോ പോസ്റ്റ് ചെയ്തു ഒന്നരവർഷം തികയുമ്പോൾ ഖാബിയുടെ ഫോളോവേഴ്സ് 100 മില്യണിൽ കൂടുതൽ. നിലവിൽ 107.1 മില്യൺ ഫോളോവേഴ്‌സുമായി ടിക് ടോക്കിൽ ഏറ്റവും കൂടുതൽ ഫോളോവെഴ്‌സുള്ള രണ്ടാമത്തെ വ്യക്തിയാണ് ഖാബി. ഒരക്ഷരം പോലും പറയാതെ തന്‍റെ അഭിനയം കൊണ്ട് മാത്രം തയാറാക്കിയ വിഡിയോകളാണ് ഖാബിയെ പ്രശസ്തനാക്കിയത്. തൊഴിൽ രഹിതൻ എന്ന നിലയിൽ നിന്നും വെറും ഒന്നര വർഷം കൊണ്ടാണ് കോടികൾ സമ്പാദിക്കുന്ന ടിക് ടോക് സ്റ്റാറായി ഖാബി വളർന്നത്.

    അടുത്തിടെ, ടിക് ടോക്ക് 100 ദശലക്ഷം ഫോളോവേഴ്സ് നേടിയ ഖാബിയെ അഭിനന്ദിച്ച് ഒരു ലിങ്ക്ഡ് ഇൻ അപ്ഡേറ്റ് പോസ്റ്റ് ചെയ്തിരുന്നു. ഖാബി ലൈയിം ഒരു വാക്കുപോലും പറയാതെ ടിക് ടോക്കിൽ 100 മില്യൺ ഫോളോവേഴ്‌സിനെ നേടി. അഭിനന്ദനങ്ങൾ, ഖാബി! ജനങ്ങളെ ചിരിപ്പിക്കാനുള്ള നിങ്ങളുടെ മിടുക്കും നിങ്ങളുടെ സർഗാത്മകതയും ടിക് ടോക്കിലുള്ള ഞങ്ങൾക്കെല്ലാവർക്കും ഏറെ ഇഷ്ടമായ ഒന്നാണ്- എന്നായിരുന്നു പോസ്റ്റിന്‍റെ അടിക്കുറിപ്പ്.

    അടിക്കുറിപ്പ്.

     

     

    No comments

    Post Top Ad

    Post Bottom Ad