കൊച്ചിയിൽ 10 രൂപയ്‌ക്ക് ‘സമൃദ്ധി’യോടെ ഉച്ചയൂണ് -janakeeya hotel
കൊച്ചി
വിശക്കുന്നവന് ഇനി കൊച്ചിയിൽ 10 രൂപയ്‌ക്ക് ഊണ്. 10 രൂപയ്‌ക്ക് ഉച്ചഭക്ഷണം നൽകുന്ന കൊച്ചി നഗരസഭയുടെ ‘സമൃദ്ധി @ കൊച്ചി’ ജനകീയ ഹോട്ടലിന്റെ പ്രവർത്തനം നടി മഞ്ജു വാര്യർ ഉദ്‌ഘാടനം ചെയ്‌തു. മിതമായ നിരക്കിൽ നിലവാരമുള്ള ഭക്ഷണം നൽകാനാകുന്നത് വലിയ കാര്യമാണെന്നും ഇതാണ് യഥാർഥ മാതൃകയെന്നും അത് നടപ്പാക്കിയ കൊച്ചി കോർപറേഷന് എല്ലാ ആശംസയും നേരുന്നുവെന്നും മഞ്‌ജു പറഞ്ഞു.
കുറഞ്ഞ നിരക്കിൽ നഗരത്തിൽ എല്ലാവർക്കൂം ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന ‘വിശപ്പുരഹിത കൊച്ചി’ പദ്ധതിയുടെ ഭാഗമാണ് ജനകീയ ഹോട്ടൽ. ചടങ്ങിൽ മേയർ എം അനിൽകുമാർ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, സ്ഥിരംസമിതി അധ്യക്ഷരായ ഷീബ ലാൽ, പി ആർ റെനീഷ്, വി എ ശ്രീജിത്, ടി കെ അഷറഫ്, സുനിത ഡിക്‌സൺ, സിറ്റി പ്രോജക്‌റ്റ് ഓഫീസർ വി ആർ ചിത്ര, മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്‌സാണ്ടർ, ജെ സനിൽമോൻ എന്നിവർ സംസാരിച്ചു. ഹോട്ടൽ ജീവനക്കാർക്കുള്ള തിരിച്ചറിയൽകാർഡുകളും ചടങ്ങിൽ വിതരണം ചെയ്‌തു

എറണാകുളം നോർത്ത് പരമാര റോഡിൽ ലിബ്ര ഹോട്ടൽ കെട്ടിടം നവീകരിച്ചാണ് ജനകീയ ഹോട്ടൽ ഒരുക്കിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. 10 രൂപയുടെ ഉച്ചഭക്ഷണത്തിൽ ചോറിനൊപ്പം സാമ്പാറും തോരനും അച്ചാറുമുണ്ടാകും. 20 രൂപയ്‌ക്ക് നൽകുന്ന പ്രാതലിൽ ഉപ്പുമാവും ഇഡ്ഡലിയുമാണ് ഉണ്ടാകുക. മൂന്ന് ഇഡ്ഡലിയും സാമ്പാറും അല്ലെങ്കിൽ ഉപ്പുമാവും ഒരു കറിയുമാണ് നൽകുന്നത്. പാഴ്‌സൽ നൽകുന്നതിനാണ് ഇപ്പോൾ ഊന്നൽ. ഭാവിയിൽ ഇരുന്നുകഴിക്കാനുള്ള സജ്ജീകരണം ഒരുങ്ങും. ഒരേസമയം 1500 പേർക്ക് ഭക്ഷണം തയ്യാറാക്കാനുള്ള അടുക്കളസൗകര്യമുണ്ട്.
No comments
Post a Comment