Header Ads

  • Breaking News

    തിങ്കളാഴ്ച 53 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ


    ജില്ലയിൽ തിങ്കൾ (ഒക്ടോബർ 11) 53 കേന്ദ്രങ്ങളിൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷീൽഡ് വാക്‌സിൻ നൽകും. ഓൺലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കും സ്പോട്ട് രജിസ്ട്രേഷൻ മുഖേനയും വാക്‌സിൻ ലഭിക്കും. സ്പോട്ട് വാക്സിനേഷന് പോകുന്നവർ അതത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ , ആശാ പ്രവർത്തകർ , വാർഡ് മെമ്പർമാർ എന്നിവർ വഴി മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്‌സിൻ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തണം. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. ആദ്യത്തെയും രണ്ടാമത്തെയും വാക്‌സിൻ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സർട്ടിഫിക്കറ് ജനറേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം . സർട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കിൽ അന്ന് തന്നെ അതത് വാക്‌സിനേഷൻ കേന്ദ്രത്തെ സമീപിക്കേണ്ടതാണ്.
    ഇനിയുള്ള ദിവസങ്ങളിൽ സെക്കന്റ് ഡോസിന് മുൻഗണനയുള്ളതിനാൽ , ഫസ്റ്റ് ഡോസ് വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള വാക്സിനേഷൻ സെന്ററുമായി ബന്ധപ്പെട്ട് വാക്സിൻ സ്വീകരിക്കണം.
    ഫോൺ: 8281599680, 8589978405, 8589978401, 04972700194 , 04972713437

    No comments

    Post Top Ad

    Post Bottom Ad