ശനിയാഴ്ച 85 കേന്ദ്രങ്ങളില്‍ കോവി ഷീല്‍ഡ്, എട്ട് കേന്ദ്രങ്ങളില്‍ കോവാക്സിന്‍
ജില്ലയില്‍ ശനി ( ഒക്ടോബര്‍ 23) 85 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷില്‍ഡ് വാക്സിന്‍ നല്‍കും. എട്ട് കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് മാത്രം ആയിരിക്കും.
എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആണ്. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ , ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തണം. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം.
ആദ്യത്തെയും രണ്ടാമത്തെയും വാക്സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. സെക്കന്റ് ഡോസിന് മുന്‍ഗണനയുള്ളതിനാല്‍ ഫസ്റ്റ് ഡോസ് വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള വാക്‌സിനേഷന്‍ സെന്ററുമായി ബന്ധപ്പെട്ട് വാക്‌സിന്‍ സ്വീകരിക്കണം. ഫോണ്‍:
8281599680, 8589978405, 8589978401, 04972700194 , 04972713437.
No comments
Post a Comment