Header Ads

  • Breaking News

    മുൻ ചീഫ്‌ സെക്രട്ടറി സി പി നായർ അന്തരിച്ചു

     


    തിരുവനന്തപുരം:

    മുൻ ചീഫ്‌ സെക്രട്ടറിയും ഹാസ്യസാഹിത്യകാരനും ഭരണപരിഷ്‌ക്കാര കമീഷൻ അംഗവുമായ   സി പി നായർ (81) അന്തരിച്ചു. ഹാസ്യസാഹിത്യത്തിനുള്ള 1994 - ലെ കേരള സാഹിത്യഅക്കാദമിപുരസ്‌കാരം ഇദ്ദേഹത്തിന്റെ ഇരുകാലിമൂട്ടകൾ എന്ന പുസ്തകത്തിനായിരുന്നു.


    1940 ഏപ്രിൽ 25-ന് മാവേലിക്കരയിൽ നാടകകൃത്ത് എൻ പി ചെല്ലപ്പൻ നായരുടെ  മകനായി ജനിച്ചു.  മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം . ഇംഗ്ലീഷിൽ എം എ ഒന്നാം റാങ്കോടെ പാസ്സായി. മൂന്നുവർഷം കോളേജ് അദ്ധ്യാപനം. 1962-ഇൽ ഐഎഎസ് നേടി. സബ് കലക്‌ടർ, തിരുവനന്തപുരം ജില്ലാ കലക്ടർ, സിവിൽ സപ്ലൈസ് ഡയരക്ടർ, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയ പടവികളിളിരുന്നു. 1971-ൽ ലണ്ടൻ സർവ്വകലാശാലയിൽ നഗരവത്കരണത്തിൽ പഠനം നടത്തി.


     1998-ൽ സർക്കാർ സേവനത്തിൽനിന്നും നായർ വിരമിച്ചു. തകിൽ, മിസ്റ്റർ നമ്പ്യാരുടെ വീട്, ലങ്കയിൽ ഒരു മാരുതി,  ചിരി ദീർഘായുസ്സിന്, പൂവാലന്മാർ ഇല്ലാതാകുന്നത്, ഉഗാണ്ടാമലയാളം, ഇരുകാലിമൂട്ടകൾ, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞമ്മ, പുഞ്ചിരി, പൊട്ടിച്ചിരി, സംപൂജ്യനായ അദ്ധ്യക്ഷൻ, തൊഴിൽവകുപ്പും എലിയും, നേര്, ഒന്നാംസാക്ഷി ഞാൻ തന്നെ, എന്ദരോ മഹാനുഭാവുലു: എന്റെ ഐ എ എസ് ദിനങ്ങൾ (2012), ആത്മകഥ എന്നിവയാണ്‌ പ്രധാന കൃതികൾ.
    Read more: https://www.deshabhimani.com/news/kerala/news-kerala-01-10-2021/973437

    സരസ്വതിയാണ്‌ ഭാര്യ. മക്കൾ: ഹരിശങ്കർ, ഗായത്രി.

    No comments

    Post Top Ad

    Post Bottom Ad