കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്ക്
ഇരിട്ടി:
സ്കൂട്ടറിൽ വീട്ടിലേക്ക് പോകുംവഴി കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ വാളത്തോടിലെ
കൊച്ചുപുരയ്ക്കൽ ജോസി(58)നെ ഇരിട്ടിയിലെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം
സന്ധ്യക്ക് ഏഴോടെയാണ് ജോസ് സഞ്ചരിച്ച സ്കൂട്ടറിന് പിന്നാലെ പന്നി ഓടി കുത്തിമറിച്ചിട്ടത്. ബോധരഹിതനായ ജോസിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം ബൈക്കിൽ
പള്ളിയിലേക്ക് പോകുമ്പോൾ മേലെപെരിങ്കരിയിൽ ജസ്റ്റിൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
വനംവകുപ്പ് ജീവനക്കാരായ കൃഷ്ണശ്രീ, മുഹ
മ്മദ് ഷാഫി, ശിവരശങ്കർ എന്നിവർ സ്ഥലത്തെത്തി.
ജോസിന്റെ ചികിത്സ വനംവകുപ്പ് ഏറ്റെടുക്കണമെന്നും ധനസഹായം നൽകണമെന്നും കർഷകസംഘം അയ്യങ്കുന്ന് വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.
No comments
Post a Comment