സി.എസ്.ബി. ബാങ്ക് സമരം രണ്ടാം ദിവസവും ജില്ലയിൽ പൂർണ്ണം
കണ്ണൂർ:
പതിനൊന്നാം ഉഭയകക്ഷി കരാർ നടപ്പാക്കുക, ജന വിരുദ്ധ- തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക, താൽക്കാലിക-കരാർ - സി.ടി.സി. ജീവനക്കാരെ ഐ.ബി.എ. പ്രകാരം സ്ഥിരപ്പെടുത്തുക, കേരളത്തിൽ ചെറുകിട കാർഷിക,വിദ്യാഭ്യാസ,ഭവന വായ്പകൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി എസ് ബി ട്രേഡ് യൂണിയൻ ഫോറം (AIBOC-BEFI-AIBEA-INBEF) നേതൃത്വത്തിൽ നടത്തുന്ന അഖിലേന്ത്യാ ത്രിദിന പണിമുടക്ക് രണ്ടാം ദിവസവും ജില്ലയിൽ പൂർണം. പണിമുടക്കിയ ജീവനക്കാരും ഓഫീസർമാരും സി എസ് ബി ബാങ്കിൻറെ ശാഖകൾക്ക് മുന്നിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു. കണ്ണൂർ മെയിൻ ബ്രാഞ്ചിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തു. സമരസഹായ സമിതി ചെയർമാൻ കെ അശോകൻ അധ്യക്ഷത വഹിച്ചു.
ഐക്യ ട്രേഡ് യൂണിയൻ ജില്ലാ ചെയർമാൻ ശശീന്ദ്രൻ, ബേബി ആൻ്റണി (INTUC), എ.റൂബീഷ് (AlBOC), ജി.വി.ശരത് ചന്ദ്രൻ, എൻ.വിനോദ് കുമാർ (AIBEA), ടി.ആർ.രാജൻ, പി.ഗീത (BEFI), കെ.ജയരാജൻ (MTEU), ഷിമ (DYFI), ആദർശ് (NCBE), ടി. ചാത്തുക്കുട്ടി (AKBRF), കെ.പ്രകാശൻ(BCCEF), കെ.പി.സുജികുമാർ (NFPE), അനു കവിണിശ്ശേരി (Confederation of Central Government Employees), കെ.വി.പ്രശാന്ത് കുമാർ (പു.ക.സ.) എന്നിവർ സംസാരിച്ചു. അഴീക്കോട് ശാഖയ്ക്ക് മുന്നിൽ നടന്ന ധർണ്ണ കെ.വി സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മണ്ടൂക്ക് മോഹൻ (സമരസഹായ സമിതി ചെയർമാൻ) അധ്യക്ഷത വഹിച്ചു. മനോഹരൻ (സമരസഹായ സമിതി കൺവീനർ), സ്വാഗതവും, എൻ.ടി സാജു (ബെഫി ) നന്ദിയും പറഞ്ഞു.
പയ്യന്നൂർ ശാഖയ്ക്ക് മുന്നിൽ നടന്ന ധർണ്ണ നഗരസഭാ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.സി. കൃഷ്ണൻ, (സി.ഐ.ടി.യു) കെ.പി.നാരായണൻ ( INTU C) ,കെ.കെ.കൃഷ്ണൻ, കെ.കെ.ഗംഗാധരൻ (സി.ഐ.ടി.യു), സുരേഷ് (ഐ.എൻ.ടി.യു.സി) കെ.പി.സേതുമാധവൻ, കെ.ജി. സുധാകരൻ, എം രാമകൃഷ്ണൻ (എ.ഐ.ടി.യു.സി), അനീഷ് (എൻ.ജി.ഒ.യൂനിയൻ),
എൻ.പി.ഭാസ്ക്കരൻ, സതീഷ് ബാബു, കെ.വി.ബാലചന്ദ്രൻ, എന്നിവർ സംസാരിച്ചു. തളിപ്പറമ്പ ശാഖയ്ക്ക് മുന്നിൽ നടന്ന ധർണ്ണ AlTUC മണ്ഡലം സെക്രട്ടറി ടി.വി.നാരായണൻ ഉദ്ഘാടനം ചെയ്തു. INTUC ജില്ലാ സെക്രട്ടറി കെ.രാജൻ അധ്യക്ഷത വഹിച്ചു. ടടോമി മൈക്കിൾ, പി.രാജേഷ്, കെ.എം.ചന്ദ്രബാബു, (BEFI), സി.വി.കൃഷ്ണ കുമാർ, അനിൽ കുമാർ എൻ.കെ.(AIBEA), നീരജ് (NCBE), വേണുഗോപാൽ (INTUC), അച്ചുതൻ എം.(റിട്ടയറീസ് ഫോറം), നാസർ (BCCEF) എന്നിവർ സംസാരിച്ചു. തലശ്ശേരിയിൽ നടന്ന ധർണ്ണ മുൻസിപ്പൽ വൈസ് ചെയർമാൻ വാഴയിൽ ശശി ഉദ്ഘാടനം ചെയ്തു,
ബിജോയ് കെ അദ്ധ്യക്ഷത വഹിച്ചു. എസ്.ടി. ജയ്സൺ, സുരേഷ് ബാബു, പവിത്രൻ എം.പി ,മോഹൻദാസ്, സി .വി. പ്രസന്നൻ,സുരേഷ്,
സിനീഷ് പി, പവിത്രൻ കെ
എന്നിവർ സംസാരിച്ചു. കല്ല്യാശ്ശേരി ശാഖയ്ക്ക് മുന്നിൽ നടന്ന ധർണ്ണ മുൻ കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ടി.അജയ കുമാർ ഉദ്ഘാടനം ചെയ്തു.സമര സഹായ സമിതി ചെയർമാൻ ബാല കൃഷണൻ, അമൽ രവി, കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കേരളത്തിലെ മുഴുവൻ ബാങ്ക് ജീവനക്കാരും നാളെ പണിമുടക്ക് നടത്തും. നാളെ ജില്ലാ സമര സഹായസമിതിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ CSB ബാങ്ക് സംരക്ഷണ മനുഷ്യ ചങ്ങലയും പൊതുയോഗവും സംഘടിപ്പിക്കാനാണ് ജില്ലാ സമര സഹായസമിതിയുടെ തീരുമാനം.
No comments
Post a Comment