വനിതാസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം
ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഗൃഹശ്രീ പദ്ധതി പ്രകാരം വനിതകള്‍ക്ക് വ്യക്തിഗതമായി വീടുകള്‍ കേന്ദ്രീകരിച്ച് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് സ്വയംപ്രഭ പദ്ധതി പ്രകാരവും സബ്‌സിഡി അനുവദിക്കുന്നു. 18 നും 60 നും ഇടയില്‍ പ്രായമുള്ള ബി.പി.എല്‍ വിഭാഗത്തിലുള്ള വനിതകളുടെ വ്യക്തിഗത സംരംഭങ്ങള്‍ക്ക് പരമാവധി തുകയായ 75,000 രൂപയും എ. പി. എല്‍ വിഭാഗക്കാര്‍ക്ക് പരമാവധി തുകയായ 50,000 രൂപയുമാണ് സബ്‌സിഡി. വീടുകള്‍ കേന്ദ്രീകരിച്ചോ വ്യവസായ -വാണിജ്യ കെട്ടിടങ്ങളിലോ ചെറുകിട ഉദ്പാദന സേവന സംരംഭങ്ങള്‍ ആരംഭിക്കുന്നവരായിരിക്കണം അപേക്ഷകര്‍.
ബി.പി.എല്‍ വിഭാഗത്തിലുള്ളവരുടെ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപ വരെയും എ.പി.എല്‍, ബി.പി.എല്‍ വിഭാഗത്തിലുള്ളവര്‍ അംഗങ്ങളായ ഗ്രൂപ്പുകള്‍ക്ക് പരമാവധി ഒന്നരലക്ഷം രൂപ വരെയും സബ്‌സിഡി ലഭിക്കുന്നു. പദ്ധതിരേഖ, തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് മുഖേനയോ ജില്ലാ പഞ്ചായത്തില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍-04742748395, 9446108519.
No comments
Post a Comment