Header Ads

  • Breaking News

    ഫേസ്ബുക്ക് പേരു മാറ്റത്തിന് ഒരുങ്ങുന്നു..!!!

    ന്യൂയോര്‍ക്ക്:
    സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക് പേരു മാറ്റത്തിന് ഒരുങ്ങുന്നു. ടെക് ഭീമന്‍ പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങുകയാണെന്ന് കമ്ബനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ 'ദ വെര്‍ജ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

    'മെറ്റാവേഴ്സ്' എന്ന അത്യാധുനിക സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ചയോടെ പുതിയ പേര് സ്വീകരിക്കും. പേര് സംബന്ധിച്ച വെളിപ്പെടുത്തല്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28ന് നടക്കുന്ന വാര്‍ഷിക കണക്‌ട് കോണ്‍ഫറന്‍സില്‍ നടത്തുമെന്നാണ് വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


    വിഷയത്തില്‍ ഫേസ്ബുക്കിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന 'ഷെയേര്‍ഡ് വെര്‍ച്വല്‍ സ്പേസ്' ആണ് മെറ്റാവേഴ്സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനാവും. ഓരോരുത്തര്‍ക്കും വെര്‍ച്വല്‍ രൂപമുണ്ടാവും. പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും. അഞ്ച് കോടി ഡോളറാണ് മെറ്റാവേഴ്സ് നിര്‍മിക്കുന്നതിനായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റിന്റെ ഭാവിയാണ് മെറ്റാവേഴ്സ് എന്നാണ് ഫേസ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്. മെറ്റാവേഴ്സിന് വേണ്ടി ഒരു പ്രൊഡക്റ്റ് ടീം രൂപീകരിക്കുമെന്ന് ഫേസ്ബുക്ക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് റിയാലിറ്റി ലാബിന്റെ ഭാഗമായാണ് മെറ്റാവേഴ്സ് സംഘം പ്രവര്‍ത്തിക്കുക. ഇന്‍സ്റ്റാഗ്രാം, വാട്ട്സ്‌ആപ്പ്, ഒക്കുലസ് എന്നിവയും അതിലേറെയും പോലുള്ള ഗ്രൂപ്പുകളുടെ മേല്‍നോട്ടം വഹിക്കുന്ന ഒരു മാതൃ കമ്ബനിയുടെ കീഴിലുള്ള വലിയ പദ്ധതിയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.

    No comments

    Post Top Ad

    Post Bottom Ad