സ്ത്രീകളെ ഏറെ അലട്ടുന്ന പ്രശ്നമായ ‘ഡാർക്ക് സർക്കിൾസ്’ ഇനി എളുപ്പം മാറ്റം: ഇതാ ചില വഴികൾ
കണ്ണിന് ചുറ്റുമുള്ള കറുപ്പ് സ്ത്രീകളെ ഏറെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ടും കണ്ണിനു കീഴില്‍ കറുപ്പ് നിറം ഉണ്ടാകാം. ഉറക്കക്കുറവ്, സ്ട്രെസ് അല്ലെങ്കിൽ അമിത ഉറക്കം എന്നിവയുടെ ഫലമായി ക്ഷീണം സംഭവിക്കാം. ഇതെല്ലാം കണ്ണുകൾക്ക് താഴെ ഡാർക്ക് സർക്കിൾ രൂപപ്പെടാൻ കാരണമാകും. ഉറക്കക്കുറവാണ് പ്രശ്നമെങ്കിൽ കണ്ണുകൾക്ക് താഴേ ഡാർക്ക് സർക്കിൾ വളരെ പെട്ടെന്ന് ഉണ്ടാകും. കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ചില പ്രകൃതിദത്ത വഴികൾ ഏതൊക്കെയാണെന്ന് നോക്കാം.
കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ആസ്ട്രിജെന്റ് ഗുണങ്ങളുള്ള എൻസൈമുകൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ദിവസവും 10 മിനിറ്റ് കൺപോളകൾക്ക് മുകളിൽ പുരട്ടി ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
തക്കാളിനീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പ് നിറമകറ്റും. ലൈക്കോപീനിന്റെ നല്ല ഉറവിടമാണ് തക്കാളി. ഇത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കും.
വെള്ളരിക്ക നീര് കണ്ണിന് താഴെ പുരട്ടി പതിനഞ്ചു മിനുട്ട് ഇട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുന്നത് കണ്ണിന് തിളക്കം നൽകും.
home-remedies-for-remove-dark-circles-around-the-eye
No comments
Post a Comment