കുറ്റ്യായാട്ടൂർ കുഞ്ഞിമൊയ്തീൻ പീടികയ്ക്ക് സമീപവും പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി
മയ്യിൽ:
കുറ്റ്യാട്ടൂർ വില്ലേജ് മുക്കിന് സമീപത്തെ വലിയ വെളിച്ചം പറമ്പിൽ പുലിയിറങ്ങിയതായി അഭ്യൂഹം പരക്കുന്നതിനിടെയാണ് ഭീതി പരത്തിക്കൊണ്ട് സമീപ പ്രദേശമായ കുഞ്ഞിമൊയ്തീൻ പീടിക ഭാഗത്തും പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയത്.
ഒ.മാധവന്റെ ബീന നിവാസിൻ്റെ മുറ്റത്തും പരിസരത്തുമാണ് പുലിയേടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയത്.
മുറ്റത്തുണ്ടായിരുന്ന കൂട് തകർത്ത് വളർത്ത് മുയലുകളെയും കൊണ്ടു പോയി. തിങ്കളാഴ്ച രാവിലെയാണ് വില്ലേജ്മുക്ക് പ്രദേശത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയത്. സലഫി സ്കൂൾ മൈതാനത്തിനു സമീപത്തെ കുറ്റിക്കാടുകളിൽ നിന്ന പുലിയിറങ്ങി ഓടിയതായും നാട്ടുകാർ പറയുന്നു.
തുടർന്ന് നാട്ടുകാരും നവോദയ വായനശാല പ്രവർത്തകരും തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്തിയിരുന്നില്ല. ഞ്ഞായറാഴ്ച രാത്രി പട്ടികളും കുറുക്കൻ മാരും അസ്വാഭാവിക രീതിയിൽ ഓരിയിട്ടതായി പരിസരവാസികൾ പറയുന്നു.
ഈ അഭ്യൂഹങ്ങൾക്കിടെയാണ് കുഞ്ഞിമൊയ്തീൻ പീടികയ്ക്ക് സമീപം കാൽപാടുകൾ കണ്ടെത്തുന്നത്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും, വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും, ഇതുപോലുള്ള സംഭവങ്ങൾ കണ്ടെത്തുകയാണെങ്കിൽ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടണമെന്നും സ്ഥലം സന്ദർശിച്ച കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി അറിയിച്ചു.
No comments
Post a Comment