പ്രേതത്തെ സ്വർണമാലയിലേക്ക് ആവാഹിക്കാമെന്ന് പറഞ്ഞ് അധ്യാപികയുടെ നാല് പവന്റെ മാല തട്ടിയെടുത്ത് യുവാവ്
കോട്ടയം:
പ്രേതത്തെ സ്വർണ്ണമാലയിലേക്ക് ആവാഹിക്കാമെന്ന് പറഞ്ഞ മന്ത്രവാദി യുവതിയുടെ നാലു പവന്റെ മാല തട്ടിയെടുത്തതായി പരാതി. പ്രേതബാധ ഒഴിപ്പിക്കാനെന്ന വ്യാജേനയാണ് ഇയാൾ മാല തട്ടിയെടുത്തത്. തുടര്‍ച്ചയായി ദുസ്വപ്നങ്ങള്‍ കാണുന്നതിന് പരിഹാരരമായിട്ടാണ് അധ്യാപിക ബാധ ഒഴിപ്പിക്കാന്‍ മന്ത്രവാദിയുടെ സഹായം തേടുന്നത്. തുടർന്നാണ് തട്ടിപ്പിനിരയായത്.
പ്രേതാനുഭവങ്ങള്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദുര്‍മന്ത്രവാദിയായ ജോയിസ് ജോസഫിനെ (29) അധ്യാപിക പരിചയപ്പെടുന്നത്. പാരാ സൈക്കോളജിയില്‍ റിസര്‍ച്ച് ഫെല്ലോ ആണെന്നാണ് ജോയിസ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചത്. തുടർന്ന് തന്റെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞ അധ്യാപികയുടെ വീട്ടിൽ കട്ടപ്പന സ്വദേശിയായ ജോയ്സ് എത്തുകയായിരുന്നു.
അധ്യാപികയുടെ വീട്ടിലെത്തിയ ജോയ്സ് ഇയാള്‍ത്തന്നെ കൊണ്ടുവന്ന മഞ്ചാടിക്കുരുവും രുദ്രാക്ഷവും കവടിയുമിട്ട ഒരു ഡെപ്പിയില്‍ നാലുപവന്റെ മാല വെയ്ക്കാന്‍ ആവശ്യപ്പെടുകയും, ബാധ ആവാഹിക്കാനെന്ന് പറയുകയും ചെയ്തു. നാലുദിവസംകൊണ്ട് പ്രേതം മാലയിലേയ്ക്ക് ആവാഹിക്കപ്പെടും, അതിനുശേഷം മാല തിരിച്ചെടുക്കാമെന്നുമായിരുന്നു മന്ത്രവാദിയുടെ ഉറപ്പ്. എന്നാൽ നാലുദിവസത്തിന് ശേഷം ഡെപ്പി തുറന്നു നോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അധ്യാപിക അറിയുന്നത്.
സംഭവത്തിൽ കട്ടപ്പന സ്വദേശി ജോയ്സ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡേവിഡ് ജോണ്‍ എന്ന വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ ഇയാള്‍ നിരവധി സ്ത്രീകളെ പറ്റിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നാണ് വിവരം.
No comments
Post a Comment