സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രം ഒരുങ്ങുന്നു
സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്രം പുതിയ നിയമനിർമാണം ആലോചിക്കുന്നു. ഫെബ്രുവരിയിൽ നിലവിൽവന്ന നിയമം വിവിധ കോടതികളുടെ ഇടപെടലുകളെത്തുടർന്ന് പൂർണമായി നടപ്പാക്കാനാകാത്ത സാഹചര്യത്തിലാണിത്. സാമൂഹിക മാധ്യമങ്ങൾക്ക് ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം ഉറപ്പിക്കാനായാണ് പുതിയ നിയമം ഒരുങ്ങുന്നതെന്നാണ് സൂചന. നിർവചനവും പുതുക്കും.
സാമൂഹിക മാധ്യമങ്ങളെയും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളെയും നിയന്ത്രിക്കാൻ വിവര സാങ്കേതികവിദ്യ നിയമത്തിൽ ഭേദഗതി വരുത്തി തയ്യാറാക്കിയ പുതിയ ചട്ടങ്ങൾ വിവിധ കോടതി ഉത്തരവുകളെത്തുടർന്നാണ് മരവിപ്പിച്ചത്. ഈ നിയമത്തിലെ ചില വ്യവസ്ഥകൾക്ക് യുക്തമായ നിയമ പിൻബലമില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ള നിയമപ്രകാരം സാമൂഹിക മാധ്യമങ്ങൾ പുതിയ തർക്കപരിഹാര ഓഫീസറെ നിയമിക്കുകയും പ്രതിമാസ റിപ്പോർട്ട് നൽകുകയും വേണം. എന്നാൽ, ഉള്ളടക്കത്തിന്റെ ബാധ്യതകളിൽനിന്ന് കമ്പനികളെ രക്ഷിക്കുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്.
2020-ൽ യൂറോപ്യൻ യൂണിയൻ തയ്യാറാക്കിയ നിയമത്തിന്റെ ചുവടുപിടിച്ച് വ്യക്തിഗത ഡേറ്റാ സംരക്ഷണബില്ലിന്റെ അടിസ്ഥാനത്തിലായിരിക്കും മാർഗനിർദേശങ്ങൾ രൂപവത്കരിക്കാൻ ആലോചിക്കുന്നതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഉപയോക്താക്കൾക്ക് നിയമവിരുദ്ധ ഉള്ളടക്കത്തെക്കുറിച്ച് സാമൂഹിക മാധ്യമ സ്ഥാപനങ്ങളുടെ പേരിൽ പരാതി നൽകാനാണുള്ള അവകാശം യൂറോപ്യൻ യൂണിയൻ നിയമം നൽകുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാൻ സാമൂഹിക മാധ്യമസ്ഥാപനങ്ങളെ നിർബന്ധിക്കുന്നതിനും വ്യവസ്ഥയുണ്ട്
No comments
Post a Comment