പത്താംതരം തുല്യത -സർവ്വേ പരിശീലനം സമാപിച്ചു
ഏഴോം ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന പത്താംതരം തുല്യതാ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സമഗ്ര വിദ്യാഭ്യാസ സർവ്വേ പ്രവർത്തക പരിശീലന പരിപാടി സമാപിച്ചു.
നെരുവമ്പ്രം യു.പി.സ്കൂളിൽ
വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചേർമാൻ പി.കെ .വിശ്വനാഥൻമാസ്റ്റരുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർപേഴ്സൻ പി.സുലോചന പഞ്ചായത്ത് മെമ്പർ ഇ.കെ.ശാന്ത , സി.ഡി.എസ് ചെയർപേഴ്സൻ കെ.ലളിത എന്നിവർ ആശംസയർപ്പിച്ചു.
അടുത്തില ഇ.എം.എസ് സ്മാരക വായനശാലയിൽ സംഘടിപ്പിച്ച മേഖലാ പരിശീലനം ,
വാർഡ്മെമ്പർ ഉഷാ പ്രവീണിൻ്റെ അദ്ധ്യക്ഷതയിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചേർമാൻ പി.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ,രജിത, ലളിത.കെ എന്നിവർ ആശംസയർപ്പിച്ചു.
നരിക്കോട് നവോദയ ഹാളിൽ സംഘടിപ്പിച്ച മേഖലാ പരിശീലന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എൻ .ഗീത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ
എൻ.ഗോവിന്ദൻ അദ്ധ്യക്ഷനായി .
കൊട്ടില മേഖല കേന്ദ്രീകരിച്ച് യുവരഞ്ജിനി ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ക്ഷേമകാര്യ ചെയർപേഴ്സൻ പി.സുലോചന ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.വി.നിർമല അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗം പി.വി.രാജൻ ആശംസയർപ്പിച്ചു. ഏഴോം ജി.എം .യു.പി.സ്കൂളിൽ വാർഡ് മെമ്പർ ഇ കെ.ശാന്ത പരിപാടിക്ക് തുടക്കമിട്ടു.വാർഡ് മെമ്പർ കെ.പി. അനിൽകുമാർ, കെ.വി.ശോഭന, സി.വി.ശൈലജ തുടങ്ങിയവർ നേതൃത്വം നൽകി.
വി.ആർ.വി. ഏഴോം ,പി.വി.കുഞ്ഞിരാമൻ മാസ്റ്റർ സുരേന്ദ്രൻ അടുത്തില എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു.
No comments
Post a Comment