Header Ads

  • Breaking News

    മികച്ച നടി അന്ന ബെൻ, നടൻ ജയസൂര്യ: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു

     


    തിരുവനന്തപുരം : 

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച നടൻ ആയി ജയസൂര്യയും നടിയായി അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് വെച്ചാണ് പ്രഖ്യാപനം നടന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയമാണ് ഇന്ന് നടന്നത്. ചിത്രം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ആണ്. സിദ്ധാര്‍ത്ഥ് ശിവനാണ് മികച്ച സംവിധായകന്‍.

    മികച്ച ശബ്ദ രൂപകല്‍പന ടോണി സാബു. മികച്ച കലാസംവിധാനം സന്തോഷ് ജോണ്‍. മഹേഷ് നാരായണന്‍ മികച്ച ചിത്രസംയോജകന്‍. മികച്ച പിന്നണി ഗായിക നിത്യ മാമന്‍. മികച്ച സംഗീത സംവിധായന്‍ എം ജയചന്ദ്രന്‍. മികച്ച ഗാനരചിയതാവ് അന്‍വര്‍ അലിമികച്ച തിരക്കഥാകൃത്ത് ജിയോബേബി. മികച്ച ബാലതാരം ആണ്‍ നിരജന്‍. മികച്ച നവാഗത സംവിധായകൻ – മുഹമ്മദ് മുത്തേള ടി ടി. മികച്ച ഗാനാലാപത്തിന് പ്രത്യേക അവാർഡ് നാഞ്ചിയമ്മയ്ക്കും അവാർഡ്. നളിനി ജമീലയ്ക്ക് – വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാർഡ്.

    ഇത്തവണ എൺപത് സിനിമകളാണ് സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിച്ചത്. മത്സരരംഗത്തുള്ള നാൽപത് സിനിമകൾ വീതം രണ്ട് പ്രാഥമിക ജൂറികൾ കണ്ടതിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവർ ശുപാർശ ചെയ്തത്. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ. പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരായിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ.

    No comments

    Post Top Ad

    Post Bottom Ad