ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്:മുസ്‌ലിം ലീഗ് കല്യാശ്ശേരി മണ്ഡലം സെക്രട്ടറിക്ക് ജാമ്യമില്ല.
ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്:
മുസ്‌ലിം ലീഗ് കല്യാശ്ശേരി മണ്ഡലം സെക്രട്ടറിക്ക് ജാമ്യമില്ല.
പഴയങ്ങാടി സ്വദേശി പി എം ഹനീഫയുടെ ജാമ്യാപേക്ഷയാണ് തലശ്ശേരി പോക്സോ കോടതി തള്ളിയത്. കഴിഞ്ഞ മാസം 19 നാണ് ഹനീഫയെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പതിനാല് വയസ്സുള്ള പെൺകുട്ടിയെ കാർ ഡ്രൈവിംഗ് പഠിപ്പിക്കാം എന്ന് പറഞ്ഞു പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് പോലീസ് ഹനീഫയെ അറസ്റ്റ് ചെയ്തത്. മുസ്‌ലിം ലീഗ് കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയാണ് ഹനീഫ.
No comments
Post a Comment