പയ്യാമ്പലം ബീച്ച് വാക്ക് വേ സൗന്ദര്യവല്‍ക്കരണം; ഭരണാനുമതിയായി
പയ്യാമ്പലം ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തി ഉടന്‍ ആരംഭിക്കും. നിലവിലുള്ള വാക്ക് വേ അഴീക്കല്‍ ഭാഗത്തേക്ക് ഒരു കി.മി ദീര്‍ഘിപ്പിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതാണ് രണ്ടാം ഘട്ട നവീകരണത്തിലുള്ളത്. ഇതിനായി 4.33 കോടി രൂപയുടെ പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
പയ്യാമ്പലം ബീച്ച് നവീകരിക്കുന്നതിനായി കെ വി സുമേഷ് എംഎല്‍എ നടത്തിയ ഇടപെടലിന്റെ ഫലമായാണ് പദ്ധതി യാഥാര്‍ഥ്യമാവുന്നത്. ടൂറിസം വകുപ്പ് മന്ത്രിക്കും ഡയറക്ടര്‍ക്കും ഇതുസംബന്ധിച്ച നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിക്കുകയും വിശദമായ പദ്ധതി രേഖ(ഡിപിആര്‍) തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ ഫലമായാണ് 4.33 കോടി രൂപ അനുവദിച്ചത്. വാക്ക് വേ നിര്‍മാണം- 29206439 രൂപ , സോളാര്‍ തെരുവ് വിളക്ക് സ്ഥാപിക്കല്‍- 3662079 രൂപ, ഇരിപ്പിടം നിര്‍മാണം- 941050 രൂപ, കൂടാരം- 1348310 രൂപ, ഭക്ഷണ ശാല-1264189 രൂപ, മറ്റിനങ്ങള്‍- 6972737 രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. 18 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കുകയാണ്.
No comments
Post a Comment