വടകരയിൽ തിരമാലയില്‍പെട്ട് പെണ്‍കുട്ടിമരിച്ചു
വടകര: കടലോരത്ത് കുടുംബത്തോടൊപ്പം ഉല്ലാസത്തിനെത്തിയ പെണ്‍കുട്ടി തിരമാലയില്‍പെട്ട് മരിച്ചു.മണിയൂര്‍ കുറുന്തോടിയിലെ കുഴിച്ചാലില്‍ റിജുവിെന്റ മകള്‍ സനോമിയ (11) ആണ് മരിച്ചത്. കടലോരത്ത് അമ്മയോടൊപ്പം നില്‍ക്കുമ്ബോള്‍ അബദ്ധത്തില്‍ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരമാലയില്പെടുകയുമായിരുന്നു. ഇത്തിള്‍ വാരുന്നമത്സ്യത്തൊഴിലാളികള് കുട്ടിയെ രക്ഷപ്പെടുത്തി ഉടന്‍ തന്നെ വടകര സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല.
കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചില്‍ ശനിയാഴ്ച വൈകീട്ടാണ് അപകടം. ആദ്യം വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലുമായിരുന്നു കുട്ടിയെ എത്തിച്ചത്. അനുജന്റെ ജന്മദിനാഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം കൊളാവി കടലോരത്ത് എത്തിയതായിരുന്നു
നോമിയ. പിതാവ് റിജു ലോറി ഡ്രൈവറാണ്. സ്മിജ മാതാവും സിയോണ്‍ സഹോദരനുമാണ്
No comments
Post a Comment