ശോഭാ സുരേന്ദ്രനെയും കണ്ണന്താനത്തെയും ഒഴിവാക്കി ; ബി ജെ പി ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചു
'ബി ജെ പി ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചു. കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രി വി മുരളീധരനെയും കുമ്മനം രാജശേഖരനെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ പ്രത്യേക ക്ഷണിതാക്കളായി പി കെ കൃഷ്ണദാസും ഇ ശ്രീധരനും സമിതി യോഗങ്ങളില്‍ പങ്കെടുക്കും. എന്നാല്‍ ശോഭാ സുരേന്ദ്രനെയും അല്‍ഫോണ്‍സ് കണ്ണന്താനത്തെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒ രാജഗോപാലിന്‍റെ പേര് പട്ടികയില്‍ ഇല്ല.
എ പി അബ്ദുള്ള കുട്ടി വൈസ് പ്രസിന്‍റായും ടോം വടക്കന്‍ വക്താവായും തുടരും. യുവമോര്‍ച്ച ദേശീയ അധ്യക്ഷനായി തേജസ്വി സൂര്യ തുടരും. ദേശീയ നിര്‍വാഹക സമിതിയില്‍ 80 അംഗങ്ങളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ നിര്‍വാഹക സമിതി അംഗങ്ങളാണ്. 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ദേശീയ സമിതിയിലുണ്ട്. 26 പേരാണ് ദേശീയ വക്താക്കളായി ഉള്ളത്
No comments
Post a Comment