Header Ads

  • Breaking News

    സംസ്ഥാന എന്‍ജിനീയറിംഗ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

     


    സംസ്ഥാന എന്‍ജിനിയറിംഗ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 73977 പേരാണ് പരീക്ഷ എഴുതിയത്. 51031 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. 47629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. പരീക്ഷാഫലം cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്.

    ഫാർമസി, ആർക്കിടക്ച്ചർ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ തന്നെ ഓപ്ഷൻ സ്വീകരിക്കുന്ന നടപടികൾ തുടങ്ങിയിരുന്നു. ഈ മാസം ഒമ്പത് വരെയാണ് ഓപ്ഷൻ നൽകാനുള്ള സമയപരിധി. ഒക്ടോബര്‍ 11നാണ് ആദ്യ അലോട്ട്‌മെന്റ്. 25 നകം പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്നാണ് AICTE നിബന്ധന.

    എന്‍ജിനീയറിംഗിന് വടക്കാഞ്ചേരി സ്വദേശി ഫായ്‌സ് ഹാഷിലിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനാണ്. മൂന്നാം റാങ്ക് നയര്‍ കിഷോറിനും (കൊല്ലം) നാലാം റാങ്ക് കെ സഹലിനുമാണ് (മലപ്പുറം). ആദ്യ നൂറ് റാങ്കില്‍ 78 പേര്‍ ആണ്‍കുട്ടികളാണ്.

    No comments

    Post Top Ad

    Post Bottom Ad