Header Ads

  • Breaking News

    പ്ലസ് വൺ പ്രവേശനത്തിലെ പരാതികൾ സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് മുൻപ് പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ.


    മുഴുവൻ എ പ്ലസ് ലഭിച്ച എല്ലാവർക്കും ഇഷ്ട വിഷയം ലഭിക്കും. സ്കൂളുകൾ തുറക്കുമ്പോൾ ഉച്ചഭക്ഷണം ഉണ്ടായിരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

    പ്ലസ് വൺ മുഖ്യ അലോട്ട്മെൻ്റ് ഈ മാസം 23ന് അവസാനിക്കും. അതിന് ശേഷം സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് മുന്നോടിയായി ജില്ലാ അടിസ്ഥാനത്തിൽ പ്രവേശന കാര്യങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭക്ക് ഉറപ്പു നൽകി.  എല്ലാവർക്കും വീടിന് അടുത്തുള്ള സ്കൂളുകളിൽ പ്രവേശനം ലഭിക്കുക സാധ്യമല്ല.എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവർക്ക് ഇഷ്ട വിഷയം ലഭിക്കാത്ത സാഹചര്യം നിലവിലില്ലെന്ന് മന്ത്രി രേഖാമൂലം മറുപടി നൽകി. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികൾക്കായി ഉച്ചഭക്ഷണം ഉണ്ടാകുമെന്നും വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്ന നിലയ്ക്ക് ആയിരിക്കും ക്ലാസുകളിലെ ക്രമീകരണം. അവധിയല്ലാത്ത ശനിയാഴ്ച പ്രവർത്തി ദിനമായിരിക്കും.  ഫിറ്റ്നസ് ഇല്ലാത്ത സ്കൂളിലെ കുട്ടികളുടെ ക്ലാസ് തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റും. വിദ്യാർഥികൾക്കുള്ള കൺസഷനിൽ സ്വകാര്യ ബസുടമകളുമായി ഉടൻ ചർച്ച നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad