ഗ്ലോബല്‍ വോയിസ് മെസേജ് പ്ലെയറുമായി വാട്ട്‌സ്ആപ്പ്
വ്യത്യസ്ത പ്ലേബാക്ക് വേഗത ഉപയോഗിച്ച് വോയ്സ് മെസേജുകള്‍ കേള്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പുറത്തിറക്കിയത് അടുത്തിടെയാണ്. വീണ്ടും വോയ്സ് മെസേജുകള്‍ക്കായി വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകളില്‍ ശ്രദ്ധിക്കുന്നു. ടെക്സ്റ്റ് മെസേജുകളേക്കാള്‍ വോയിസ് മെസേജുകള്‍ക്ക് സ്വീകാര്യത ലഭിച്ചതിനെത്തുടര്‍ന്നാണിത്. വാട്ട്‌സ്ആപ്പ് ഇതാദ്യമായാണ് ഗ്ലോബല്‍ വോയിസ് മെസേജ് പ്ലെയര്‍ പരീക്ഷിക്കുന്നത്.
പുതിയ ഫീച്ചര്‍ പ്രകാരം ഈ പ്ലെയര്‍ ആപ്ലിക്കേഷന്റെ മുകളില്‍ പിന്‍ ചെയ്യും. ഏതു മെസസേുകളിലേക്ക് പോകുമ്പോഴും പ്ലെയര്‍ ദൃശ്യമാകുന്നുവെന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. ആപ്പിന്റെ ഏത് വിഭാഗവും തുറക്കുമ്പോഴും പ്ലെയര്‍ എല്ലായ്‌പ്പോഴും ദൃശ്യമാകും. കൂടാതെ ഏത് സമയത്തും വോയ്സ് മെസേജ് നിര്‍ത്താനും റിജക്ട് ചെയ്യാനും ഉപയോക്താവിന് കഴിയും. നിങ്ങള്‍ക്ക് ഒരു വോയ്സ് മെസേജ് ലഭിക്കുമ്പോള്‍ ഈ സവിശേഷത വളരെ ഉപയോഗപ്രദമാണ്. വോയ്സ് സന്ദേശം കേള്‍ക്കുമ്പോള്‍ മറ്റ് കോണ്‍ടാക്റ്റുകളിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നത് തുടരുകയും ചെയ്യാം.
IOS- നുള്ള വാട്ട്‌സ്ആപ്പ് ബീറ്റ വികസിപ്പിക്കുന്നതിനിടെയാണ് ഈ ഫീച്ചര്‍ പുറത്തിറക്കുന്നതായി ഇന്റര്‍നെറ്റില്‍ ഈ വിവരങ്ങള്‍ കണ്ടെത്തിയത്. ഐഒഎസിനൊപ്പം ആന്‍ഡ്രോയിഡിനായും ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് ബീറ്റയിലും അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് പദ്ധതിയിടുന്നുണ്ട്. ഇത് ലഭിക്കണമെങ്കില്‍ അപ്‌ഡേറ്റുകളില്‍ ശ്രദ്ധിക്കുക. ഈ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍, റിലീസ് ചെയ്യുന്നതിന് മുമ്പ് വാട്ട്സ്ആപ്പ് ആഗോള വോയ്സ് മെസേജ് പ്ലെയറിന്റെ (നിറങ്ങള്‍, ഇന്റര്‍ഫേസ്) രൂപം മാറ്റിയേക്കാം.
No comments
Post a Comment