പ്രായപൂർത്തിയാകാത്ത കുട്ടികളെ വണ്ടിയുമായി റോഡിലേക്ക് വിട്ടാൽ വീട്ടുകാർ ഇനി വിവരമറിയും: കുറഞ്ഞത് കാല്‍ലക്ഷം പിഴ
പ്രായപൂർത്തിയാകാത്ത കുട്ടികളെ വണ്ടിയുമായി റോഡിലേക്ക് വിട്ടാൽ വീട്ടുകാർ ഇനി വിവരമറിയും. പതിനെട്ടു വയസ്സിന് താഴെയുള്ള കുട്ടികൾ ഇരുചക്രവാഹനം ഓടിക്കുന്നത് തടയാന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടി കര്‍ശനമാക്കുന്നു.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദേശങ്ങളും ശക്തമാക്കുമ്പോഴും നിരത്തിലുള്ളവരിൽ പകുതിയും ഇത്തരത്തില്‍ പ്രായപൂര്‍ത്തി എത്താത്തവരാണ് എന്നുള്ളതാണ് വാസ്തവം.
സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം ബൈക്ക് അപകടങ്ങൾ ഉണ്ടാകുന്നതും കുട്ടികളുടെ അശ്രദ്ധ മൂലമാണ്. അപകടങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്.
ഒരുവണ്ടിയില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത് തിരക്കേറിയ പ്രദേശങ്ങളില്‍പോലും പതിവ് കാഴ്ചയാണ്. പൊലീസ് നടപടികൾ സ്വീകരിച്ചാലും വീണ്ടും ഇത് ആവർത്തിക്കുകയാണ് പതിവ്.
അതേസമയം, സ്കൂളുകൾ തുറന്ന സാഹചര്യത്തില്‍ ധാരാളം കുട്ടികളാണ് വാഹനങ്ങളിൽ പരിസരത്ത് കറങ്ങി നടക്കുന്നത്. അമിതവേഗത്തില്‍ വാഹനമോടിച്ച് ഇരപ്പിച്ചെത്തുന്ന ഇവര്‍ മറ്റ് യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. വരുംദിവസങ്ങളില്‍ പരിശോധന വ്യാപകമാക്കുമെന്നും ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇടുക്കി എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ പി.എ. അറിയിച്ചു.
No comments
Post a Comment