കേരളത്തില്‍ പെട്രോളിന് 6.57 രൂപയും ഡീസലിന് 12.33 പൈസയും കുറഞ്ഞു
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയും കുറഞ്ഞു. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില ലീറ്ററിന് 93 രൂപ 47 പൈസയും, പെട്രോളിന് 106. രൂപ 36 പൈസയുമായി. കൊച്ചിയില്‍ ഡീസല്‍ വില ലീറ്ററിന് 91 രൂപ 42 പൈസയും, പെട്രോളിന് 104 രൂപ 17 പൈസയുമായി. കോഴിക്കോട് ഡീസല്‍ വില ലീറ്ററിന് 91 രൂപ 72 പൈസയും , പെട്രോളിന് 104 രൂപ 44 പൈസയുമായി. കേന്ദ്രം കുറച്ച വിലയ്ക്ക് ആനുപാതികമായി കേരളത്തിലും പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
No comments
Post a Comment