പഴയങ്ങാടി റയിൽവേ അണ്ടർ ബ്രിഡ്ജിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ പുതിയ അടിപ്പാത; എം.എൽ.എ എം.വിജിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു
പഴയങ്ങാടി റയിൽവേ അണ്ടർ ബ്രിഡ്ജിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്, പുതിയ അടിപാത നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് റയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥ സംഘത്തോടൊപ്പം പ്രസ്തുത സ്ഥലം എം.എൽ.എ എം.വിജിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.
ഗതാഗത കുരുക്ക് ജനങ്ങളെ ഏറെ ബാധിക്കുകയാണ്. ഇതിന് പരിഹാരം കാണുന്നതിനായി പ്രസ്തുത ബ്രിഡ്ജിന് സമീപത്തായി പുതിയ അണ്ടർ ബ്രിഡ്ജ് നിർമ്മിക്കണമെന്നാവശ്യപ്പെട് നേരത്തെ ബഹു ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ.എൻ ബാലഗോപാലനും ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും നിവേദനം നൽകിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരും റയിൽവേ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തിയത്. നിലവിലുള്ള റെയിൽവേ അടിപ്പാതയുടെ വീതി കുറഞ്ഞതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ഇതിന് പരിഹാരമായി അണ്ടർപാസിന് സമീപത്തായി പുതിയ റയിൽവെ ബ്രിഡ്ജ് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത് .ഇതിനായി ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കി സർക്കാരിൻ്റെ അനുമതിക്കായി സമർപ്പിക്കും.
പാലക്കാട് റയിൽവേ ഡിവിഷണൽ ബ്രിഡ്ജസ് വിഭാഗം എക്സി.എഞ്ചിനിയർ എസ് ഷൺമുഖം, അസിസ്റ്റൻറ് എഞ്ചിനിയർ എം കെ ജഗദീശൻ, ഇ.വി രമേഷൻ, കേരള റോഡ് ഫണ്ട് ബോർഡ് അസി.എക്സി.എഞ്ചിനിയർ മനോജ് കുമാർ കെ.വി, കെ.പത്മനാഭൻ, പി.ജനാർദ്ദനൻ എന്നിവരും ഉണ്ടായി.
No comments
Post a Comment