ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു
പാലക്കാട്:
ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. എസ്ഡിപിഐ തീവ്രവാദികളാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു. നിക്ഷപക്ഷമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഇല്ലെങ്കിൽ അതേ നാണയത്തിൽ മറുപടി നൽകുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി. പാലക്കാട് മമ്പറത്ത് ഇന്ന് രാവിലെയാണ് സഞ്ജിത്തിനെ വെട്ടിക്കൊന്നത്. 27 വയസ്സായിരുന്നു. ബൈക്കിൽ സഞ്ചരിക്കവെയാണ് ഭാര്യയുടെ കൺമുന്നിലിട്ട് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ ജോലിയ്‌ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
കാറിൽ എത്തിയ സംഘം ബെെക്ക് തടഞ്ഞു നിർത്തി വെട്ടി വീഴ്‌ത്തുകയായിരുന്നു. എസ് ഡി പിഐ പ്രവർത്തകരാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് നിഗമനം. നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. നാലു പേരാണ് ആക്രമണം നടത്തിയതെന്നും ഇവർ ഒളിവിൽ പോയതായുമാണ് പോലീസും നൽകുന്ന വിശദീകരണം.
No comments
Post a Comment