Header Ads

  • Breaking News

    തലശ്ശേരി ഫസൽ വധക്കേസ്; സി.പി.എം പ്രവർത്തകർ തന്നെയാണ് പ്രതികളെന്ന് സി.ബി.ഐ റിപ്പോർട്ട്



    തലശേരി ഫസൽ വധക്കേസിലെ തുടരന്വേഷണ റിപ്പോർട്ട് സി.ബി.ഐ സമർപ്പിച്ചു. സി.പി.എം പ്രവർത്തകർ തന്നെയാണ് കേസില്‍ പ്രതികളെന്നാണ് സി.ബി.ഐ റിപ്പോർട്ടില്‍ പറയുന്നത്.ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു അന്വേഷണം. 

    ഫസലിന്റെ വധത്തിന് പിന്നിൽ ആർ.എസ്.എസ്സാണെന്ന ആരോപണം ശരിയല്ലെന്നും ആര്‍.എസ്.എസ്സാണെന്ന സുബീഷിന്റെ വെളിപ്പെടുത്തൽ കസ്റ്റഡിയിൽവെച്ച് പറയിപ്പിച്ചതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

    കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും കൊലപാതകത്തിൽ സി.പി.എം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്നും തുടരന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ ആദ്യ അന്വേഷണ റിപ്പോർട്ട് ശരിയാണെന്നാണ് സി.ബി.ഐ വിലയിരുത്തല്‍.സി.പി.ഐ.എം പ്രാദേശിക നേതാവ് പടുവിലായി മോഹനന്‍ വധക്കേസില്‍ ചോദ്യം ചെയ്യവെയാണ് സുബീഷ്, ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

    ആര്‍.എസ്.എസ് പ്രവര്‍ത്തകരും താനുമുള്‍പ്പെട്ട സംഘമാണ് ഫസല്‍ വധത്തിന് പിന്നിലെന്നായിരുന്നു സുബീഷിന്റെ മൊഴി. 2006 ഒക്‌ടോബര്‍ 22 ന് തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപം വച്ചായിരുന്നു പത്രവിതരണക്കാരനായ ഫസല്‍ കൊല്ലപ്പെട്ടത്.

    thalassery-fasal-murder-case-according-to-the-cbi-report-the-accused-are-cpm-activists

    No comments

    Post Top Ad

    Post Bottom Ad