നസീറിന്റെ പെൺവാണിഭ കേന്ദ്രത്തിലേക്ക് യുവതികളെയും ഇടപാടുകാരെയും എത്തിക്കുന്നത് സീനത്ത്
കോഴിക്കോട്:
കോഴിക്കോട് നഗരത്തിൽ പെൺവാണിഭം നടത്തിയ അഞ്ചംഗ സംഘം അറസ്റ്റിൽ. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേരടങ്ങുന്ന സംഘത്തെയാണ് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട് വാടകക്കെടുത്ത് സ്ത്രീകളെ ഇടപാടുകാർക്ക് നൽകിയിരുന്ന അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്. ഇരകളായ രണ്ട് യുവതികളെയും ഇവിടെ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ. നസീർ (46) , സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്രാജ് (42), ഏജൻറായി പ്രവർത്തിക്കുന്ന മഞ്ചേരി സ്വദേശി സീനത്ത് (51), ഇടപാടുകാരായ രാമനാട്ടുകര സ്വദേശി അൻവർ (23), താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സിറാജുദ്ദീൻ (32) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. മറ്റു രണ്ടുപേർ ഇരകളാണെന്നാണ് പൊലീസ് പറയുന്നത്.
കെ നസീർ എന്നയാൾ വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യ കേന്ദ്രം നടത്തുന്നുവെന്ന് മെഡിക്കല്‍ കോളേജ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടൂളി മുതിരക്കാല പറമ്പ് വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ എം എല്‍ ബെന്നിലാലു, എസ്ഐ ജോബി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
No comments
Post a Comment